scorecardresearch

ഞങ്ങൾക്ക് യൂട്യൂബിൽ നിന്നും ആദ്യം ലഭിച്ച വരുമാനം; യുവയും മൃദുലയും പറയുന്നു

തങ്ങൾക്കു യൂട്യൂബ് ചാനലിലൂടെ ലഭിച്ച ആദ്യ വരുമാനം എത്രയാണെന്നു വെളിപ്പെടുത്തിരിക്കുകയാണ് മൃദുലയും യുവയും

തങ്ങൾക്കു യൂട്യൂബ് ചാനലിലൂടെ ലഭിച്ച ആദ്യ വരുമാനം എത്രയാണെന്നു വെളിപ്പെടുത്തിരിക്കുകയാണ് മൃദുലയും യുവയും

author-image
Television Desk
New Update
mridula vijay, yuva krishna, ie malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരായ താരജോഡികളാണ് മൃദുലയും യുവയും.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഇവർക്കു സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.മകളുടെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമൊക്കെ വീഡിയോകളായി ചാനലിലൂടെ ഇരുവരും പങ്കുവയ്ക്കാറുമുണ്ട്.ആഗസ്റ്റ് 19നാണ് മൃദുല വിജയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം മൃദുലയും യുവയും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. തങ്ങൾക്കു യൂട്യൂബ് ചാനലിലൂടെ ലഭിച്ച ആദ്യ വരുമാനം എത്രയാണെന്നു വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ മൃദുലയും യുവയും.

Advertisment

"ആദ്യ വരുമാനം ഏഴായിരം രൂപയായിരുന്നു.ഞങ്ങൾ ഷെയർ ചെയ്ത ആദ്യ വീഡിയോ തന്നെ നല്ല റീച്ചു കിട്ടി. നല്ലൊരു വരുമാനം മാർഗ്ഗം കൂടിയാണ് യൂട്യൂബ് യുവ പറയുന്നു" സീ മലയാളം ന്യൂസിൻെറ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷമാണ് ഇവർ യൂട്യൂബ് ചാനൽ ആരംഭിച്ചത്. 'മൃദ്‌വ വ്ളോഗ്സ്'എന്നു പേരു നൽകിയിരിക്കുന്ന ചാനലിൽ മൂന്നര ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു, ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.

Mridula Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: