സെറ്റിലെ കൊതുകു ശല്യം കാരണം ബുദ്ധിമുട്ടുന്ന സീരിയൽ താരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന ‘മിസ്സിസ് ഹിറ്റ്ലർ’ എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നാണ് ഈ ദൃശ്യങ്ങൾ. മൊസ്ക്കിറ്റോ ബാറ്റ് ഉപയോഗിച്ച് കൊതുകിനെ കൊല്ലുന്ന താരത്തിനെയും വീഡിയോയിൽ കാണാം.
സീരിയൽ താരം മാൻവി സുരേന്ദ്രൻ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. ഡ്രെസ്സിങ്ങ് റൂമിൽ നിന്നുള്ള ദൃശ്യങ്ങളെന്നാണ് വ്യക്തമാകുന്നത്. താരങ്ങളുടെ രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നടി അക്ഷയ നായർ ആണ് കൊതുകിനെ നേരിടാൻ ബാറ്റുമായി രംഗത്തിറങ്ങിയത്. അഞ്ജലി റാവൂ എന്ന താരത്തെയും വീഡിയോയിൽ കാണാം. “ലെ അക്ഷയ: കൊതുകേ ഉന്നെ നാൻ വിടമാട്ടേ’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടികുറിപ്പ്. ‘അതെന്തായാലും പൊളിച്ചു’ എന്ന കമന്റുകൾക്കൊപ്പം പൊട്ടിച്ചിരിക്കുകയാണ് ആരാധകർ.