സീതാകല്ല്യാണം,കുടുംബവിളക്ക്, മൗനരാഗം എന്നീ സീരിയലുകളിലുടെ ശ്രദ്ധ നേടിയ താരമാണ് ജിത്തു വേണുഗോപാൽ. മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതനായ ജിത്തു വിവാഹിതനായിരിക്കുകയാണ്.താൻ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത ജിത്തു തന്നെയാണ് തൻെറ സോഷ്യൽ മീഡിയ പ്രെഫൈയിലിലൂടെ ആരാധകരെ അറിയിച്ചത്. പ്രിയതമയെ പരിചയപ്പെടുത്തുന്ന വീഡിയോയും ജിത്തു പങ്കുവച്ചിരുന്നു. കാവേരി എസ് നായരാണ് വധു.
അനവധി താരങ്ങളും വിവാഹിത്തിനെത്തിയിരുന്നു. നീണ്ട വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എംബിഎം ബിരുദധാരിയാണ് കാവേരി.