scorecardresearch

നടൻ ജിത്തു വേണുഗോപാൽ വിവാഹിതനാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതനായ ജിത്തു വിവാഹിതനാകാൻ ഒരുങ്ങുകയാണ്

നടൻ ജിത്തു വേണുഗോപാൽ വിവാഹിതനാകുന്നു

സീതാകല്ല്യാണം,കുടുംബവിളക്ക്, മൗനരാഗം എന്നീ സീരിയലുകളിലുടെ ശ്രദ്ധ നേടിയ താരമാണ് ജിത്തു വേണുഗോപാൽ. മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതനായ ജിത്തു വിവാഹിതനാകാൻ ഒരുങ്ങുകയാണ്. ജിത്തു തന്നെയാണ് തൻെറ സോഷ്യൽ മീഡിയ പ്രെഫൈയിലിലൂടെ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രിയതമയെ പരിചയപ്പെടുത്തുന്ന വീഡിയോയും ജിത്തു പങ്കുവച്ചിട്ടുണ്ട്. കാവേരി എസ് നായറാണ് ജിത്തുവിൻെറ വധു.

‘ഒരുമിച്ചു ഓർമ്മകൾ നെയ്യാൻ ഞാൻ ഒരാളെ കണ്ടെത്തിയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ജിത്തു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.താരങ്ങളായ ബീന ആൻറണി, ശ്രീവിദ്യ, അമൃത നായർ, അഞ്ജിത, സൗപർണിക, ധന്യ മേരി വർഗീസ് തുടങ്ങി അനവധി പേർ ജിത്തുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. നവംബർ 19 നാണ് വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial artist jithu venugopal getting married kudumbavilaku actor