മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദർശന ദാസ്. ‘കറുത്തമുത്ത്’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ ദർശന പിന്നീട് ‘സുമംഗലീഭവ’, ‘മൗനരാഗം’ എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ജീവിതത്തിലെ പുതിയ വിശേഷവും വലിയൊരു സന്തോഷവും പങ്കുവയ്ക്കുകയാണ് താരം.
തനിക്കൊരു ആൺകുട്ടി പിറന്ന സന്തോഷമാണ് ദർശന പങ്കുവയ്ക്കുന്നത്.
View this post on Instagram
Read More: അസാധ്യ പ്രകടനവുമായി ജയസൂര്യ; ‘വെള്ളം’ റിവ്യൂ
കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ദർശന കുറിച്ചിരുന്നു. “നിന്നെ കാണാനായി കാത്തിരിക്കാൻ വയ്യ, വേഗം വരൂ,” എന്നായിരുന്നു ദർശനയുടെ വാക്കുകൾ.
2019 ഡിസംബർ അഞ്ചിന് ആയിരുന്നു സഹസംവിധായകനായ അനൂപും ദർശനയും തമ്മിലുള്ള വിവാഹം. ‘സുമംഗലി ഭവ’ എന്ന സീരിയലിലെ അസിസ്റ്റന്റ് ഡയറ്കടർ ആയിരുന്ന അനൂപ്.
Read more: സിനിമ- സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook