സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മിനിസ്ക്രീനിലെ നായികമാർ. ഫൊട്ടൊഷൂട്ട് ചിത്രങ്ങൾക്കൊപ്പം റീൽ വീഡിയോയും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ‘എന്നു സമ്മതം’ എന്ന സീരിയലിലുടെ സുപരിചിതയായ താരം അങ്കിത ഷാജി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അങ്കിതയ്‌ക്കൊപ്പം താരങ്ങളായ ധന്യ മേരി വർഗ്ഗീസ്, ഗൗരി കൃഷ്‌ണൻ, റെനീഷ എന്നിവരുമുണ്ട്. താരങ്ങളുടെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും അങ്കിത അടികുറിപ്പിൽ പറയുന്നുണ്ട്. താരങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം വച്ച് ‘#drag’ എന്നും അങ്കിത കുറിച്ചു.നാലു പേരുടെയും ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാവരുടെ അടിപൊളിയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണിപ്പോൾ അങ്കിത. ബിഗ് ബോസിനു ശേഷം ഫൊട്ടൊഷൂട്ടുകളും പരസ്യങ്ങളുമൊക്കെയായി തിരക്കിലാണ് ധന്യ മേരി വർഗീസ്.സീതാകല്യാണം എന്ന സീരിയലിലൂടെ സുപരിചിതയായ താരമാണ് റെനീഷ. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന മനസ്സിനക്കരെയിലാണ് റെനീഷ ഇപ്പോൾ അഭിനയിക്കുന്നത്. പൗര്‍ണി തിങ്കൾ എന്ന സീരിയലിലൂടെ ശ്രദ്ധ നേടി താരമാണ് ഗൗരി കൃഷ്‌ണൻ. ഗൗരിയുടെ വിവാഹത്തിന് നാലു പേരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഏറെ വൈറലായിരുന്നു.