ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതയാണ് സീരിയല്‍ താരം ഐശ്വര്യ രാജീവ്. സുധാകര്‍ മംഗളോദയത്തിന്റെ ‘ വെളുത്ത ചെമ്പരത്തി’ എന്ന സീരിയലിലൂടെ തുടക്കം കുറിച്ച ഐശ്വര്യ നാല്‍പ്പതോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടി വിയില്‍ സംപ്രേഷണം ചെയ്ത ‘ സ്റ്റാര്‍ മാജിക്’ എന്ന ഗെയിം ഷോയിലൂടെയാണ് ഐശ്വര്യ ജനപ്രീതി നേടുന്നത്.
ഐശ്വര്യയുടെ പിറന്നാൾ ദിസമായിരുന്നു വെള്ളിയാഴ്ച. വിശേഷ ദിവസം കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതും പിറന്നാൾ സദ്യ കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ദൈവത്തിനും തന്റെ പ്രിയപ്പെട്ടവർക്കും പിറന്നാൾ ദിവസം നന്ദി അറിയിക്കുന്നുണ്ട് ഐശ്വര്യ. സുഹൃത്തുക്കളും താരങ്ങളുമായ ശ്രീവിദ്യ മുല്ലച്ചേരി, റിനി രാജ് എന്നിവരും ആരാധകർക്കൊപ്പം പിറന്നാളാശംസ അറിയിച്ചിട്ടുണ്ട്.
നര്‍ത്തകി കൂടിയായ ഐശ്വര്യ കോട്ടയം പാലായില്‍ ഒരു ഡാന്‍സ് സ്‌ക്കൂള്‍ നടത്തുന്നുണ്ട്. ‘പൗരന്‍’, ‘തിങ്കള്‍ മുതല്‍ വെളളി വരെ’ തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.