സീരിയൽ താരം തൻവി രവീന്ദ്രൻ വിവാഹിതയായി. ദുബായിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഗണേഷ് ആണ് വരൻ. മുംബൈ സ്വദേശിയാണ് ഗണേഷ്. വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം എന്നിവയാണ് തൻവിയുടെ പ്രധാന സീരിയലുകൾ. പരസ്പരത്തിലെ ജന്നിഫർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവി വേഷങ്ങളിലാണ് തൻവി തിളങ്ങിയത്. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളും തൻവിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.