പരസ്പരം, രാത്രിമഴ എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് തൻവി രവീന്ദ്രൻ. സ്റ്റാർ മാജിക്കിലും തൻവി പങ്കെടുത്തിട്ടുണ്ട്. അടുത്തിടെയായിരുന്നു തൻവിയുടെ വിവാഹം. മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് തൻവി.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി ആരാധകരുമായി സംവദിക്കുന്നതിനിടെ വിവാഹത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും തൻവി പറയുകയുണ്ടായി. അഭിയത്തിലേക്കോ, സ്റ്റാർ മാജിക്കിലേക്കോ ഇനി ഒരു മടങ്ങിവരവുണ്ടോ എന്നായിരുന്നു ആരാധകർ ചോദിച്ചത്. ഇതിന് സാധ്യത കുറവാണെന്നായിരുന്നു താരം പറഞ്ഞത്. കുറെ കാലമായി സ്റ്റാർ മാജിക്ക് വിട്ടിട്ട്. പരസ്പരത്തിലെ കഥാപാത്രം ഇപ്പോഴും ആരാധകർ ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും തൻവി പറഞ്ഞു.
തന്റേത് പ്രണയവിവാഹം അല്ലെന്നും അറേഞ്ച്ഡ് വിവാഹമാണെന്നും മുംബൈയിൽ വച്ചാണ് ചടങ്ങ് നടന്നതെന്നും തൻവി പറഞ്ഞു. ദുബായിലാണ് ഭർത്താവും തൻവിയും ജോലി ചെയ്യുന്നത്. തങ്ങളുടെ ഇരു കുടുംബങ്ങളും ഇവിടെ തങ്ങൾക്കൊപ്പം ഉണ്ടെന്നും തൻവി പറഞ്ഞു.
മോഡലിങ് രംഗത്തുനിന്നാണ് തൻവി സീരിയലിലേക്ക് എത്തുന്നത്. മൂന്നുമണി ആയിരുന്നു ആദ്യ പരമ്പര. സ്റ്റാർ മാജിക്കിലെ ആദ്യ സീസണിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Read More: ലൊക്കേഷനിൽനിന്നും മൃദുലയെ തട്ടിക്കൊണ്ടുപോയി യുവ; വീഡിയോ