Latest News

എന്തൊരു മാറ്റം; ശരീര ഭാരം കുറച്ച് സുന്ദരിയായി ‘വാനമ്പാടി’ നായിക

സുചിത്രയുടെ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം

suchitra nair, serial actress, ie malayalam

വാനമ്പാടി പരമ്പരയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പര അവസാനിച്ചതിനുശേഷം താരത്തിന്റെ പുതിയ പരമ്പരയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. എന്നാൽ ഇത്തവണ ടിവി ഷോയിൽ അവതാരകയായിട്ടാണ് സുചിത്രയുടെ വരവ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് ഷോയുടെ അവതാരകയാണ് സുചിത്ര. ഇതിന്റെ ചിത്രങ്ങൾ സുചിത്ര ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. സുചിത്രയുടെ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

suchitra nair, serial actress, ie malayalam
suchitra nair, serial actress, ie malayalam
suchitra nair, serial actress, ie malayalam
suchitra nair, serial actress, ie malayalam
suchitra nair, serial actress, ie malayalam

മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. വർക്ക്ഔട്ടിലൂടെയും ഡയറ്റിലൂടെയുമാണ് സുചിത്ര ശരീര ഭാരം കുറച്ചത്. സുചിത്രയുടെ മേക്കോവർ ചിത്രങ്ങൾക്ക് നിറഞ്ഞ കയ്യടിയാണ് ആരാധകർ നൽകുന്നത്. സ്റ്റാർട്ട് മ്യൂസിക്കിൽ മത്സരാർഥിയായി സുചിത്ര നായർ എത്തിയിരുന്നു. ഇത്തവണ അവതാരകയായിട്ട് എത്തുമ്പോൾ സുചിത്രയ്ക്ക് കൂട്ടായി എത്തുന്നത് അനൂപ് കൃഷ്ണനാണ്.

suchitra nair, serial actress, ie malayalam
suchitra nair, serial actress, ie malayalam

‘വാനമ്പാടി’ സീരിയലിൽ പദ്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് സീരിയലിൽ സുചിത്ര അവതരിപ്പിച്ചതെങ്കിലും ഏറെ ആരാധകർ സുചിത്രയ്ക്കുണ്ട്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര ഒരു നർത്തകി കൂടിയാണ്.

Read More: കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress suchithra nair s stunning makeover photos

Next Story
‘ബിഗ് ബോസ്’ താരവും നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചുsidharth shukla, sidharth shukla dead, sidharth shukla death, sidharth shukla age, sidharth shukla work, sidharth shukla shows, bigg boss, shehnaaz gill, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com