scorecardresearch

വിളിക്കുമ്പോൾ പറയുന്ന കഥാപാത്രമായിരിക്കില്ല അവിടെ ചെല്ലുമ്പോൾ; സീരിയൽ താരം റിനി പറയുന്നു

കറുത്ത മുത്തിലേക്ക് അവസരം വന്നത് ശരിക്കും ഞെട്ടിച്ചുവെന്നും റിനി പറഞ്ഞു

കറുത്ത മുത്തിലേക്ക് അവസരം വന്നത് ശരിക്കും ഞെട്ടിച്ചുവെന്നും റിനി പറഞ്ഞു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rini raj, serial actress, ie malayalam

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കറുത്തമുത്ത് സീരിയലിലൂടെയാണ് റിനി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്. സീരിയൽ അവസാനിച്ച് നിരവധി കാലങ്ങൾ ആയിട്ടും റിനി അവതരിപ്പിച്ച ബാലമോൾ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഇപ്പോഴും മറക്കാനായിട്ടില്ല. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർമാജിക്കിലും റിനി പങ്കെടുക്കാറുണ്ട്. ഷോയിലൂടെ കൂടുതൽ ആരാധകരെ നേടിയെടുക്കാൻ റിനിക്കായി.

Advertisment

സീരിയലിൽ ഇഷ്ട കഥാപാത്രം സെലക്ട് ചെയ്യുന്നതിന് പരിമിതികളുണ്ടെന്നാണ് കോഡക്സ് മീഡിയ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ റിനി പറഞ്ഞിരിക്കുന്നത്. സീരിയലിൽ അങ്ങനെ കഥാപാത്രങ്ങളെ നമുക്ക് സെലക്ട് ചെയ്യാൻ കഴിയില്ല. നമ്മളോട് പറഞ്ഞ കഥാപാത്രമായിരിക്കില്ല അവിടെ ചെല്ലുമ്പോൾ. സീരിയലിൽ സെലക്ട് ചെയ്തുപോകാൻ ബുദ്ധിമുട്ടാണ്. വിളിക്കുമ്പോൾ ഭയങ്കര നല്ല ക്യാരക്ടറാണെന്ന് പറയും, പക്ഷേ അവിടെ ചെല്ലുമ്പോൾ അങ്ങനെ ആയിരിക്കില്ലെന്നും റിനി പറഞ്ഞു.

കറുത്ത മുത്തിലേക്ക് അവസരം വന്നത് ശരിക്കും ഞെട്ടിച്ചുവെന്നും റിനി പറഞ്ഞു. അക്ഷര ഗംഭീരമായി ചെയ്തുവെച്ചിരുന്ന ഒരു കഥാപാത്രത്തിലേയ്ക്ക് തന്നെ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ് ആയിപ്പോയി. കറുത്തമുത്തിന് ശേഷമാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. പുറത്ത് പോകുമ്പോൾ ബാലമോൾ അല്ലേ ബാലയല്ലേ എന്നിങ്ങനെ ചോദിക്കുമായിരുന്നുവെന്നും റിനി അഭിമുഖത്തിൽ പറഞ്ഞു.

അഭിനയത്തിലേക്ക് വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങൾ മാത്രമല്ല നെഗറ്റീവ് വേഷങ്ങളും ചെയ്യാൻ ഇഷ്ടമാണ്. അടുത്ത് വരാൻ പോകുന്ന സീരിയലിൽ നെഗറ്റീവ് വേഷത്തിലാണ് താൻ എത്തുന്നതെന്നും റിനി വ്യക്തമാക്കി. വീട്ടിൽ നിന്നും പൂർണ പന്തുണയാണ് ലഭിക്കുന്നതെന്നും അതൊരു വലിയ ഭാഗ്യമാണെന്നും റിനി പറഞ്ഞു.

Advertisment

Read More: എന്നും പേടിച്ചിരുന്നത് എന്തിനെ? ആരാധകന്റെ ചോദ്യത്തിന് അമൃതയുടെ മറുപടി

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: