Latest News

രേഖ രതീഷിനോട് അങ്ങനെ ചെയ്തത് ശരിയായില്ല; മൃദുലയ്ക്കും യുവയ്ക്കും ആരാധകരുടെ വിമർശനം

“നിങ്ങളെ കൂട്ടി യോജിപ്പിക്കുകയും മക്കളെ പോലെ ആണെന്ന് പറയുകയും ചെയ്ത ഒരു സ്ത്രീ നിങ്ങൾ അവഗണിച്ചത് ശരിയായില്ല,” വിമർശനവുമായി ആരാധകർ

mridula vijay, yuva krishna, rekha ratheesh

ജൂലൈ എട്ടിനായിരുന്നു സീരിയൽ താരങ്ങളായ മൃദുലയുടെയും യുവ കൃഷ്ണയുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എന്നാൽ, ആ വിവാഹചടങ്ങിൽ പ്രേക്ഷകർ ശ്രദ്ധിച്ച അസാന്നിധ്യം നടി രേഖ രതീഷിന്റേതായിരുന്നു.

തങ്ങൾ തമ്മിലുള്ള വിവാഹത്തിന് നിമിത്തമായത് രേഖ രതീഷ് ആണെന്ന് മൃദുലയും യുവയും മുൻപു വ്യക്തമാക്കിയതാണ്. യുവയേയും മൃദുലയേയും മുൻപരിചയമുള്ള, ഇരുവർക്കുമൊപ്പം അഭിനയിച്ചിട്ടുള്ള രേഖയാണ് നിങ്ങൾക്ക് വിവാഹം കഴിച്ചുകൂടെ എന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. പിന്നീട് വീട്ടുകാരുടെ താൽപ്പര്യാർത്ഥം ആ ആലോചന വിവാഹത്തിലെത്തി ചേരുകയായിരുന്നു.

എന്നാൽ, വിവാഹത്തിന് രേഖ രതീഷിന്റെ അസാന്നിധ്യം ശ്രദ്ധിച്ച ആരാധകർ, എന്താണ് വിവാഹത്തിന് പോവാതിരുന്നത് എന്ന് താരത്തോട് ഇൻബോക്സിൽ തിരക്കാൻ തുടങ്ങി. അതോടെ രേഖ രതീഷ് നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

“ഓണ്‍സ്‌ക്രീനില്‍ എന്റെ മക്കളായി അഭിനയിക്കുന്ന യുവയുടെയും മൃദുലയുടെയും വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് ധാരാളം മെസേജുകള്‍ വരുന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോള്‍ ഞാന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളല്ലെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു,” എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ​ അഭിമുഖത്തിൽ രേഖ പറഞ്ഞത്.

അതോടെ രേഖയെ കല്യാണം വിളിക്കാത്തത് ശരിയായില്ല എന്ന അഭിപ്രായപ്രകടനങ്ങളുമായി യുവയുടെയും മൃദുലയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമന്റ് ബോക്സ് കയ്യേറിയിരിക്കുകയാണ് ആരാധകർ. രേഖചേച്ചിയോട് നിങ്ങൾ ചെയ്തത് ശരിയായില്ല എന്നാണ് ആരാധകരുടെ വിമർശനം.

“നിങ്ങളെ കൂട്ടി യോജിപ്പിക്കുകയും മക്കളെ പോലെ ആണെന്ന് പറയുകയും ചെയ്ത ഒരു സ്ത്രീയെയാണ് നിങ്ങൾ അവഗണിച്ചത്. രേഖയെ കല്യാണം ഫോണിൽ കൂടിപോലും വിളിച്ചു അറിയിക്കാത്തത് മോശമാണ്. എത്രയോ സീരിയൽ ആർട്ടിസ്റ്റുകൾ നിങ്ങളുടെ കല്യാണത്തിന് വന്നു. എന്നിട്ടും മക്കളെ പോലെ നിങ്ങളെ കണ്ട ആ സ്ത്രീയെ ഒഴിവാക്കി,” എന്നിങ്ങനെ പോവുന്നു ആരാധകരുടെ പരിഭവങ്ങൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress rekha ratheesh opens up yuva mridula marriage

Next Story
ചക്കപ്പഴം ലൊക്കേഷനിൽ അശ്വതിയുടെ ബേബി ഷവർ ആഘോഷം?; ചിത്രങ്ങൾchakkappazham,Aswathy sreekanth, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com