മകൾ ജനിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് പാർവ്വതിയും അരുണും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാര്‍വതിയും അരുണും കുഞ്ഞുമാലാഖ എത്തിയ സന്തോഷം അറിയിച്ചത്. കുഞ്ഞിന്റെ കാലിന്റെ ചിത്രം പങ്കിട്ട് ബേബി ഗേള്‍ ഓണ്‍ എന്നായിരുന്നു പാര്‍വതിയും അരുണും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് പാർവ്വതി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടെയാണ് പാര്‍വതിയും അരുണും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹശേഷം അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു പാർവ്വതി.
മൃദുല വിജയ്യുടെ അനിയത്തിയാണ് പാർവ്വതി. ജീവിതത്തിലെ ആദ്യ കൺമണിക്കായ് കാത്തിരിക്കുകയാണ് മൃദുലയും. അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത യുവകൃഷ്ണയും മൃദുല വിജയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. പ്രെഗ്നന്‍സി ടെസ്റ്റ് റിസള്‍ട്ടിന്റെ ഫൊട്ടോ ഇരുവരും ഷെയർ ചെയ്തിരുന്നു.
Read More: ഇഷ്ടമില്ലാതെ എത്തിയതാണ് സീരിയലിൽ, ഇപ്പോൾ നന്നായെന്നു തോന്നുന്നു: മൃദുല വിജയ്