സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പാർവതി ഇപ്പോൾ.
അവ്യുക്ത് എന്നാണ് പാർവതിയുടെ മകന്റെ പേര്.
പത്തനംത്തിട്ട കോന്നി സ്വദേശിയാണ് പാർവതി. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു.
‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു.
Read more: ഒരു വീഴ്ചയിൽ അവസാനിക്കേണ്ടതല്ല എന്റെ സ്വപ്നങ്ങൾ; പാടാത്ത പൈങ്കിളി താരം സൂരജ്