Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

കുഞ്ഞാവയ്‌ക്കൊപ്പം പാർവതിയുടെ ഡാൻസ്; വൈറലായി വീഡിയോ

നടി സാസ്വികയ്ക്ക് ആണ് ഈ വീഡിയോ പാർവതി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്

Parvathy krishna, Parvathy krishna photos, Parvathy krishna son, Parvathy krishna videos, serial actress Parvathy krishna, Parvathy krishna husband, Parvathy krishna serials, പാർവതി കൃഷ്ണ, Indian express malayalam, IE malayalam

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. അടുത്തിടെയാണ് പാർവതിയ്ക്ക് കുഞ്ഞ് പിറന്നത്. മാതൃത്വത്തിന്റെ ഓരോ മുഹൂർത്തങ്ങളും ആഘോഷമാക്കുകയാണ് പാർവതി ഇപ്പോൾ. മകനെയും കയ്യിലെടുത്ത് പാട്ടിനൊപ്പം ചുവടു വെയ്ക്കുന്ന പാർവതിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ചിരിച്ചും തലകുലുക്കിയുമൊക്കെ കുഞ്ഞും പാട്ട് ആസ്വദിക്കുകയാണ്.

‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ തെയ് തക എന്നു തുടങ്ങുന്ന ഗാനമാണിത്. കുടുക്കിലെ നായികമാരിൽ ഒരാളായ നടി സാസ്വികയ്ക്ക് ആണ് ഈ വീഡിയോ പാർവതി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്.

പത്തനംത്തിട്ട കോന്നി സ്വദേശിയാണ് പാർവതി. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു.

‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു.

Read more: ഒരു വീഴ്ചയിൽ അവസാനിക്കേണ്ടതല്ല എന്റെ സ്വപ്നങ്ങൾ; പാടാത്ത പൈങ്കിളി താരം സൂരജ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress parvathy krishna shares adorable video with her son

Next Story
ഒരു വീഴ്ചയിൽ അവസാനിക്കേണ്ടതല്ല എന്റെ സ്വപ്നങ്ങൾ; പാടാത്ത പൈങ്കിളി താരം സൂരജ്sooraj, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com