യൂട്യൂബിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഏവര്‍ക്കും സുപരിചിതമാണ് മൃദുല – യുവകൃഷ്ണ താരദമ്പതികള്‍. വിവാഹം മുതലുള്ള ഓരോ കാര്യങ്ങളും ഇരുവരും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. തങ്ങളുടെ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. ഇപ്പോഴിതാ മൃദുലയുടെ ഏഴാം മാസത്തിലെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങളാണ് മൃദുല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവന്തപുരത്തെ യുവയുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് യുവയുടെ കുടുംബം സമ്മാനിച്ച സാരി ഉടുത്തായിരുന്നു മൃദുല ചടങ്ങിനെത്തിയത്. ഇളം പച്ച സാരിയും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് അതീവ സുന്ദരിയായ മൃദുലയേയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നുത്. യുവയുടെ മൂത്ത സഹോദരിയുടെ പിറന്നാള്‍ ആഘോഷവും ഇതിനിടെ നടന്നു.
ചടങ്ങിന്റേയും ജന്മദിനാഘോഷത്തിന്റേയും വീഡിയോ ഇരുവരും യൂട്യൂബിലും പങ്കുവച്ചിട്ടുണ്ട്. മൃദുല വ്ളോഗ്സ് എന്ന ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരദമ്പതികളായതുകൊണ്ടു തന്നെ ആരാധകരും ഏറെയാണ്. നിരവധി പേരാണ് മൃദുലയ്ക്കും കുഞ്ഞിനും യുവയ്ക്കും കമന്റുകളിലൂടെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
Also Read: വിനയ് മാധവ് ബിഗ് ബോസ് വീടിന് പുറത്തേക്കോ?