scorecardresearch
Latest News

സീരിയൽ താരം മൃദുല വിജയ് അമ്മയായി

കുഞ്ഞിന്റെ കൈ പിടിച്ചുള്ള ചിത്രവും മൃദുല പങ്കുവച്ചിട്ടുണ്ട്

സീരിയൽ താരം മൃദുല വിജയ് അമ്മയായി

സീരിയൽ താരം മൃദുല വിജയ്ക്ക് പെൺകുഞ്ഞ് പിറന്നു. മകൾ ജനിച്ച വിവരം മൃദുല സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ദൈവത്തിനും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ സുഹൃത്തുക്കൾക്കും മൃദുല നന്ദിയും പറഞ്ഞിട്ടുണ്ട്.

കുഞ്ഞിന്റെ കൈ പിടിച്ചുള്ള ചിത്രവും മൃദുല പങ്കുവച്ചിട്ടുണ്ട്. ശ്രീനിഷ് അരവിന്ദ്, അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, ഷഫ്ന നിസാം, അഞ്ജലി അമീർ അടക്കമുള്ള നിരവധി താരങ്ങൾ മൃദുലയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം.

ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial actress mridhula vijay blessed with baby girl