സെപ്റ്റംബർ ആറിനായിരുന്നു സീരിയൽ താരം മനീഷ ജയ്സിംഗിന്റെ വിവാഹം. ആക്ടിങ് കോ ഓഡിനേറ്ററായ നിര്‍മല രാജേന്ദ്രന്റെ മകൻ ശിവദിത്തിനെയാണ് മനീഷ വിവാഹം ചെയ്തിരിക്കുന്നത്. മേയ് 24നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്, എന്നാൽ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവാഹം നീളുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മനീഷ. ‘എന്റെ ലോകം’ എന്നാണ് ചിത്രത്തിന് മനീഷ അടിക്കുറിപ്പു നൽകിയിരിക്കുന്നത്.

കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന സിനിമയിലൂടെയായിരുന്നു മനീഷയുടെ സിനിമാ അരങ്ങേറ്റം. ‘പൗര്‍ണമിത്തിങ്കൾ’ എന്ന സീരിയലിലെ പൗർണമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മനീഷ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ‘ജീവിതനൗക’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളിയായ ലതയുടെയും പഞ്ചാബിയായ ജയ്ബന്ദ് സിങ്ങിന്റെയും മകളാണ് മനീഷ.

Read more: നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook