മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് ലിന്റു റോണി. ഏഷ്യാനെറ്റിലെ ‘ഭാര്യ’ എന്ന സീരിയൽ ആണ് ലിന്റുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സീരിയലിൽ ഭർത്താവിന്റെ പൊയ്മുഖങ്ങൾ അറിയാത്ത പാവപ്പെട്ട മുസ്ലീം പെൺകുട്ടിയായ റഹാനയായാണ് ലിന്റു എത്തിയത്.

ലിന്റുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്. മൂന്നുവർഷം മുൻപ് തന്നെ വിട്ടുപോയ സഹോദരനെ ഓർക്കുകയാണ് ലിന്റു. “ഇന്ന് നിനക്ക് 29 വയസാവുന്നു. സ്വർഗത്തിൽ നിന്റെ മൂന്നാം പിറന്നാൾ. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ പൊന്നേ… ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു,” അനിയന് ആശംസകൾ നേരുകയാണ് ലിന്റു.

 

View this post on Instagram

 

Today, you would have been 29Your 3rd birthday in Heaven.May your soul REST IN PEACE Ponne We love you Monukutttaaa

A post shared by Lintu Rony (@linturony) on

മൂന്നുവർഷം മുൻപാണ് ലിന്റുവിന്റെ സഹോദരൻ മരിക്കുന്നത്. “26 വയസു വരെ അവൻ ഞങ്ങളുടെ കൂടെ ജീവിച്ചു. ആളൊരു സ്പെഷ്യൽ കിഡായിരുന്നു. സംസാരിക്കാൻ ഒന്നും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ഉറക്കത്തിനിടയിൽ ഞങ്ങളെ വിട്ടുപോവുകയായിരുന്നു,” അനിയന്റെ മരണത്തെ കുറിച്ച് ലിന്റു ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

 

View this post on Instagram

 

Silence is the best answer for many questions, Smiling is the best reaction in many situations

A post shared by Lintu Rony (@linturony) on

 

View this post on Instagram

 

May your ventures are prosperous, your blessings be many, and you have the best new year ever #happynew2020 #london

A post shared by Lintu Rony (@linturony) on

ഏഷ്യാനെറ്റിലെ ‘ഭാര്യ’, മഴവിൽ മനോരമയിലെ ‘എന്ന് സ്വന്തം കൂട്ടുകാരി’, ഫ്ളവേഴ്സ് ചാനലിലെ ‘ഈറൻ നിലാ’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ലിന്റു വിവാഹശേഷവും അഭിനയത്തിൽ സജീവമാണ്. ടെക്നിക്കൽ കൺസൾൻറ് ആയി ജോലി ചെയ്യുന്ന റോണി ഈപ്പൻ മാത്യുവാണ് ലിന്റുവിന്റെ ഭർത്താവ്. ഭർത്താവിനൊപ്പം ലണ്ടനിലാണ് താമസമെങ്കിലും ഷൂട്ടിംഗിനായി ഇടയ്ക്ക് കേരളത്തിലേക്ക് എത്തുകയാണ് ലിന്റു.

Read more: ടിക്‌ടോക് വീഡിയോയുമായി ‘വാനമ്പാടി’ നായിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook