സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നടി ലക്ഷ്മി പ്രമോദ്

വില്ലത്തി വേഷങ്ങളെയാണ് ലക്ഷ്മി കൂടുതലും അവതരിപ്പിച്ചത്.

ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയിരുന്നു

എന്നാൽ ഒരു സുപ്രഭാതത്തിൽ ലക്ഷ്മി പരമ്പരയിൽ നിന്നും പിന്മാറി.

തൊട്ടുപിന്നാലെ പിന്മാറ്റത്തിനുള്ള കാരണവും ലക്ഷ്മി യൂട്യൂബിലൂടെ ആരാധകരെ അറിയിച്ചു. താൻ ഗർഭിണിയായതിനാലാണ് പരമ്പര വിടുന്നതെന്ന് ലക്ഷ്മി വിശദീകരിച്ചു.

അസർ ആണ് ലക്ഷ്മിയുടെ ഭർത്താവ്. ദുഅ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്.

ഇപ്പോഴിതാ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടുകയാണ് ലക്ഷ്മി

"എന്റെ ജീവന്റെ പാതിയ്ക്കായുള്ള കാത്തിരിപ്പ്," എന്നാണ് ലക്ഷ്മി കുറിക്കുന്നത്.