scorecardresearch

സീരിയൽ താരം ഗൗരി കൃഷ്ണന്‍ വിവാഹിതയാകുന്നു; വരൻ പൗർണമിത്തിങ്കൾ സംവിധായകൻ

വിവാഹ നിശ്ചയ ചടങ്ങിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ നടി ഷെയർ ചെയ്തിട്ടുണ്ട്

gowri krishnan, serial actress, ie malayalam

സീരിയൽ നടി ഗൗരി കൃഷ്ണൻ വിവാഹിതയാകുന്നു. ഗൗരി നായികയായ ‘പൗർണമിത്തിങ്കൾ’ സീരിയലിന്റെ സംവിധായകൻ മനോജ് പേയാട് ആണ് വരൻ. ഇന്നായിരുന്നു വിവാഹ നിശ്ചയം. ഗൗരി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

മനോജ് സാറിന്റെയും (പൗർണമിത്തിങ്കളിന്റെ സംവിധായകൻ) എന്റെയും വിവാഹനിശ്ചയമാണ് ഇന്നെന്നും നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണമെന്നുമാണ് ഗൗരി കുറിച്ചത്. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ മനോജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

വിവാഹ നിശ്ചയ ചടങ്ങിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ നടി ഷെയർ ചെയ്തിട്ടുണ്ട്. റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ വന്നപ്പോള്‍ വിവാഹത്തെക്കുറിച്ച് ഗൗരി പറഞ്ഞിരുന്നു. സീരിയല്‍ ലോകത്ത് നിന്നുള്ള ആളാണെന്നും എന്നാല്‍ ക്യാമറയ്ക്ക് പിന്നിലാണ് എന്നുമാണ് ഗൗരി പറഞ്ഞത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തില്‍ അധികം സീരിയലുകള്‍ അഭിനയിച്ചു. പൗര്‍ണി തിങ്കളിലെ വേഷത്തിലൂടെയാണ് ഗൗരി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial actress gowri krishnan engagement