ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍കുമാര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’ എന്ന സീരിയലിലൂടെയാണ് ഗോപിക സുപരിചിതയാകുന്നത്. സീരിയലില്‍ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പാതി പെയ്തു നീ’ എന്ന പുതിയ മ്യൂസിക് ആല്‍ബത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന ഗോപിയെ വീഡിയോയില്‍ കാണാം. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗോപികയ്ക്കു ആശംസകളുമായി അനവധി പേര്‍ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്.
സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഗോപിക ഒരു ഡോക്ടര്‍ കൂടിയാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ ബാലേട്ടന്‍’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഗോപിക അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. പിന്നീട് വലുതായ ശേഷം സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത ‘കബനി’ എന്ന സീരിയലിലൂടെയായിരുന്നു തിരിച്ചുവരവ്.