Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

സീരിയൽ താരം അനുശ്രീ വിവാഹിതയായി

‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷ് ആണ് വരൻ

Anusree , Anusree wedding, serial actress Anusree wedding

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതരായി. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു.

Read more: ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്തയും ബിജുമേനോനും ; വീഡിയോ

2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ‘ഓമനത്തിങ്കൾ പക്ഷി’ എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം കവർന്ന താരമാണ് അനുശ്രീ.

Anusree , Anusree wedding, serial actress Anusree wedding

Anusree , Anusree wedding, serial actress Anusree wedding

ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് അനുശ്രീ ഇപ്പോൾ. പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർത്ഥപേര്. വധൂവരന്മാർക്കായി ‘എന്റെ മാതാവ്’ സീരിയൽ താരങ്ങൾ ഒരുക്കിയ സർപ്രൈസിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.

Read more: യൂട്യൂബ് താരം ഹരിത പറക്കോട് വിവാഹിതയായി, ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress anusree got married

Next Story
നമ്മള് പൊളിയല്ലേ; രസകരമായ ചിത്രവുമായി മൃദുലയും യുവയുംactress mridhula vijay, നടിമൃദുല വിജയ്‌ , actor yuva krishna, നടന്‍ യുവ കൃഷ്ണ, mrudhula and yuva wedding, mrudhula and yuva marriage, മലയാളം സീരിയല്‍ നടിവിവാഹം,malayalam serial actor marriage, malayalam serial, മലയാളം സീരിയലുകള്‍ ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com