ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരായവരാണ് അനുമോളും അസീസ് നെടുമങ്ങാടും. ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ‘സ്റ്റാര്‍ മാജിക്ക്’ ലൂടെയാണ് ഇരുവരും പ്രിയപ്പെട്ടവരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ ജയ ജയ ജയ ജയ ഹേ’ യിലെ പ്രൊമോ ഗാനമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബേസിലും ദര്‍ശനയും ഈ ഗാനത്തിനൊപ്പം റീല്‍സ് ചെയ്തിരുന്നു.അനുവിന്റെയും അസീസിന്റെയും പ്രകടനം കണ്ട് ബേസില്‍ വീഡിയോയ്ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബേസിലും റീല്‍സ് പങ്കുവച്ചിരുന്നു. വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 21 നാണ് റിലീസിനെത്തുന്നത്.