ജീവിത നൗക സീരിയൽ നായിക അഞ്ജന വിവാഹിതയാകുന്നു

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിൽ സാജൻ സൂര്യയുടെ നായികയുടെ വേഷമായിരുന്നു അഞ്ജനയ്ക്ക്

anjana, actress, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്ന ജീവിത നൗകയിലെ നായിക അഞ്ജന വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രവും വീഡിയോയും അഞ്ജന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു മുഹൂർത്തത്തിനായി കാത്തിരിക്കുകയാണെന്ന് അടുത്തിടെ താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

anjana, actress, ie malayalam

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിൽ സാജൻ സൂര്യയുടെ നായികയുടെ വേഷമായിരുന്നു അഞ്ജനയ്ക്ക്. ഒരിടവേളക്ക് ശേഷം സാജൻ സൂര്യ നായകനായി എത്തിയ പരമ്പരയായിരുന്നു ജീവിത നൗക. സാജന്റെ ഭാര്യ സുമിത്രയായി പരമ്പരയിൽ മികച്ച പ്രകടനം അഞ്ജന കാഴ്ചവച്ചു.

ജയരാജിന്റെ ഗുൽമോഹർ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അഞ്ജനയുടെ അഭിനയ തുടക്കം. ചെന്നൈയിൽ ഓൾ ഇന്ത്യ റേഡിയോയിൽ ആർജെ ആയി ജോലി ചെയ്ത ശേഷമാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. കല്യാണ വീട് എന്ന തമിഴ് സീരിയലിലാണ് ആദ്യം അഭിനയിച്ചത്. അതു കഴിഞ്ഞാണ് ജീവിതനൗകയിലേക്ക് എത്തിയത്. അഭിനയത്തിനൊപ്പം മോഡലിങ്ങിലും താരം സജീവമാണ്.

Read More: ചക്കപ്പഴം ലൊക്കേഷനിൽ അശ്വതിയുടെ ബേബി ഷവർ ആഘോഷം?; ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress anjana kr engagement photos532168

Next Story
ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായി; സന്തോഷം പങ്കുവച്ച് സൂര്യBigg Boss, Soorya Menon, Soorya Menon tamil movie, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com