സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം.
പട്ടുസാരി, ഓട്ടോഗ്രാഫ്, വധു, വേളാങ്കണ്ണി മാതാവ്, പുനർജനി തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമൃത തിരുവനന്തപുരം സ്വദേശിയാണ്. വില്ലത്തി വേഷങ്ങളിലൂടെയാണ് അമൃത കൂടുതലും ശ്രദ്ധ നേടിയത്.
Happy being a bride. #withfamily
Posted by Amritha S M on Friday, January 15, 2021
സേവ് ദി ഡേറ്റ് വീഡിയോയും അമൃത ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെയാണ് അമൃത സീരിയൽ ലോകത്ത് എത്തുന്നത്. വേളാങ്കണ്ണി മാതാവ് ആയിരുന്നു അമൃതയുടെ അരങ്ങേറ്റ സീരിയൽ.
Read more: വേദിയിൽ ഒന്നിച്ചെത്തി പാട്ടുപാടി ചുവടുവെച്ച് മൃദുലയും യുവയും; വീഡിയോ