scorecardresearch
Latest News

മണവാട്ടിയാകാൻ ഒരുങ്ങുന്ന ആലീസിന് സർപ്രൈസുമായി പ്രിയപ്പെട്ടവർ

കസിന്‍സെല്ലാം എത്തിയിട്ട് തന്നെ വിളിച്ചപ്പോള്‍ ഇങ്ങനെയൊരു സർപ്രൈസ് പ്രതീക്ഷിച്ചില്ലെന്നായിരുന്നു ആലീസ് പറഞ്ഞത്

alice christy, serial actress, ie malayalam

സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ വിവാഹമാണ് നാളെ. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. വിവാഹത്തിനു മുൻപായി ആലീസിന് സർപ്രൈസായി ബ്രൈഡൽ പാർട്ടി ഷവർ ഒരുക്കിയിരിക്കുകയാണ് പ്രിയപ്പെട്ടവർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലീസ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തത്.

കസിന്‍സെല്ലാം എത്തിയിട്ട് തന്നെ വിളിച്ചപ്പോള്‍ ഇങ്ങനെയൊരു സർപ്രൈസ് പ്രതീക്ഷിച്ചില്ലെന്നായിരുന്നു ആലീസ് പറഞ്ഞത്. തിരക്ക് കാരണം ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കസിൻസ് തനിക്കായൊരുക്കിയ കേക്ക് ഇഷ്ടമായെന്നും ആലീസ് വീഡിയോയിൽ പറയുന്നുണ്ട്.

വിവാഹശേഷം അഭിനയിക്കുന്നത് സച്ചുവിന് പ്രശ്നമില്ലെന്നും ആലീസ് പറഞ്ഞു. ഇന്റിമേറ്റ് സീനുകള്‍ കണ്ടാലും പ്രത്യേകിച്ചൊന്നും പറയാറില്ല. ഞാന്‍ അങ്ങനെയല്ല. ഞാന്‍ കുറച്ചൊക്കെ പൊസസ്സീവാണ്, ചിലരോട് സംസാരിക്കുന്നതൊന്നും എനിക്കിഷ്ടമല്ലെന്നുമായിരുന്നു ആലീസ് പറഞ്ഞത്.

നവംബർ 18 നാണ് ആലീസും സജിനും വിവാഹിതരാവുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

Read More: ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ ജീവിതം; ആലീസിനായ് സജിൻ ഒരുക്കിയ ‘ബെത്‌ലഹേം’

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial actress alice christy surprise bridal shower party