Latest News

കല്യാണ ഒരുക്കങ്ങൾ തുടങ്ങി, സേവ് ദ് ഡേറ്റ് അറിയിച്ച് ആലീസ് ക്രിസ്റ്റി

സേവ് ദി ഡേറ്റിന്റെ മേക്കിങ് വീഡിയോയും ആലീസ് ഷെയർ ചെയ്തിട്ടുണ്ട്

alice christy, serial actress, ie malayalam

സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങൾക്കായ് കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെയാണ് താൻ വിവാഹിതയാവുന്നുവെന്ന സന്തോഷവാർത്ത ആരാധകരുമായി ആലീസ് പങ്കുവച്ചത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. ഇപ്പോഴിതാ സേവ് ദി ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് താരം.

നവംബർ 18 നാണ് ആലീസും സജിനും വിവാഹിതരാവുന്നത്. സേവ് ദി ഡേറ്റിന്റെ മേക്കിങ് വീഡിയോയും ആലീസ് ഷെയർ ചെയ്തിട്ടുണ്ട്. ഇതിന് മുൻപൊരു സേവ് ദ് ഡേറ്റ് എടുത്തിരുന്നുവെന്നും അത് വൻ പരാജയമായിരുന്നെന്നും സജിൻ വീഡിയോയിൽ പറയുന്നുണ്ട്. ആലീസ് സ്ഥിരമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ആളാണെന്നും ആലീസിനോടൊപ്പം പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണെന്നും സജിൻ പറയുന്നുണ്ട്.

വിവാഹത്തിനു മുൻപേ മറ്റൊരു സന്തോഷവാർത്ത ആലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവാഹശേഷം ഇരുവർക്കും ഒന്നിച്ചു ജീവിക്കാൻ സജിൻ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചിത്രങ്ങളാണ് ആലീസ് ഷെയർ ചെയ്തത്. ബെത്‌ലഹേം എന്നാണ് വീടിന്റെ പേര്. വീടിന്റെ ഓരോ നിർമ്മാണ ഘട്ടത്തിലും തന്റെ അഭിപ്രായം സജിൻ ചോദിച്ചിരുന്നതായി ആലീസ് പറഞ്ഞിരുന്നു.

”ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം, കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഞങ്ങൾ പുതിയ വീടിനെക്കുറിച്ച് പ്ലാൻ ചെയ്യുന്നത്. ഞാൻ അവിടെ ഇല്ലാതിരുന്നിട്ടു കൂടി ഓരോ കാര്യത്തിലും എന്റെ അഭിപ്രായം ചോദിച്ചു. ഇത്രയും ചെറുപ്പത്തിലേ നിങ്ങൾ ഇത് സാധിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്. ഓരോ ദിവസവും വീഡിയോ കോളിലൂടെ ഓരോ കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നമ്മുടെ ബെഡ്റൂമിനെക്കുറിച്ച് ചർച്ച ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ എല്ലാ ഇഷ്ടങ്ങളും നിങ്ങൾ പരിഗണിച്ചു. കണ്ണടച്ച് നടക്കാൻ പറഞ്ഞാൽ പോലും ആ വീടിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാൻ കഴിയും. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. ഐ വല് യൂ,” ആലീസ് കുറിച്ചു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

Read More: സീരിയൽ നടി ആലീസ് ക്രിസ്റ്റി വിവാഹിതയാകുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress alice christy shares save the date

Next Story
ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ ജീവിതം; ആലീസിനായ് സജിൻ ഒരുക്കിയ ‘ബെത്‌ലഹേം’alice christy, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com