Latest News

ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ ജീവിതം; ആലീസിനായ് സജിൻ ഒരുക്കിയ ‘ബെത്‌ലഹേം’

വിവാഹത്തിനു മുൻപേ മറ്റൊരു സന്തോഷവാർത്ത അറിയിക്കുകയാണ് ആലീസ്

alice christy, serial actress, ie malayalam

വിവാഹിതയാകാനുള്ള തയ്യാറെടുപ്പിലാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റി. അടുത്തിടെയാണ് താൻ വിവാഹിതയാവുന്നുവെന്ന സന്തോഷവാർത്ത ആരാധകരുമായി ആലീസ് പങ്കുവച്ചത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ.

വിവാഹത്തിനു മുൻപേ മറ്റൊരു സന്തോഷവാർത്ത അറിയിക്കുകയാണ് ആലീസ്. വിവാഹശേഷം ഇരുവർക്കും ഒന്നിച്ചു ജീവിക്കാൻ സജിൻ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചിത്രങ്ങളാണ് ആലീസ് ഷെയർ ചെയ്തത്. ബെത്‌ലഹേം എന്നാണ് വീടിന്റെ പേര്. വീടിന്റെ ഓരോ നിർമ്മാണ ഘട്ടത്തിലും തന്റെ അഭിപ്രായം സജിൻ ചോദിച്ചിരുന്നതായി ആലീസ് പറയുന്നു.

”ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം, കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഞങ്ങൾ പുതിയ വീടിനെക്കുറിച്ച് പ്ലാൻ ചെയ്യുന്നത്. ഞാൻ അവിടെ ഇല്ലാതിരുന്നിട്ടു കൂടി ഓരോ കാര്യത്തിലും എന്റെ അഭിപ്രായം ചോദിച്ചു. ഇത്രയും ചെറുപ്പത്തിലേ നിങ്ങൾ ഇത് സാധിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്. ഓരോ ദിവസവും വീഡിയോ കോളിലൂടെ ഓരോ കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നമ്മുടെ ബെഡ്റൂമിനെക്കുറിച്ച് ചർച്ച ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ എല്ലാ ഇഷ്ടങ്ങളും നിങ്ങൾ പരിഗണിച്ചു. കണ്ണടച്ച് നടക്കാൻ പറഞ്ഞാൽ പോലും ആ വീടിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാൻ കഴിയും. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. ഐ വല് യൂ,” ആലീസ് കുറിച്ചു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

Read More: സീരിയൽ നടി ആലീസ് ക്രിസ്റ്റി വിവാഹിതയാകുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress alice christy shares her new happiness

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com