ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതയാണ് സീരിയല്‍ താരം ഐശ്വര്യ രാജീവ്. സുധാകര്‍ മംഗളോദയത്തിന്റെ ‘ വെളുത്ത ചെമ്പരത്തി’ എന്ന സീരിയലിലൂടെ തുടക്കം കുറിച്ച ഐശ്വര്യ നാല്‍പ്പതോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടി വിയില്‍ സംപ്രേഷണം ചെയ്ത ‘ സ്റ്റാര്‍ മാജിക്’ എന്ന ഗെയിം ഷോയിലൂടെയാണ് ഐശ്വര്യ ജനപ്രീതി നേടുന്നത്.
കുടുംബത്തോടൊപ്പം മൂന്നാറില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഐശ്വര്യയുടെ അച്ഛനും, അമ്മയും, സഹോദരനും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.മൂന്നാറിലെ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടുളള കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്.
നര്‍ത്തകി കൂടിയായ ഐശ്വര്യ കോട്ടയം പാലായില്‍ ഒരു ഡാന്‍സ് സ്‌ക്കൂള്‍ നടത്തുന്നുണ്ട്. ‘പൗരന്‍’, ‘തിങ്കള്‍ മുതല്‍ വെളളി വരെ’ തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.