മീശയും താടിയും കളഞ്ഞ് ചുളളനായി സൂരജ്; എന്തൊരു മാറ്റമെന്ന് ആരാധകർ

കട്ടത്താടിയിലുളള സൂരജിനെ കണ്ടിരുന്ന ആരാധകർ പുതിയ രൂപത്തിലുളള സൂരജിനെ കണ്ട് അതിശയിക്കുകയാണ്

sooraj sun, serial actor, ie malayalam

പാടാത്ത പൈങ്കിളി പരമ്പരയിലൂടെയാണ് സൂരജിനെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. എന്നാൽ ഇടയ്ക്കുവച്ച് സൂരജ് പരമ്പരയിൽനിന്നും പിന്മാറുകയായിരുന്നു. ഇത് ആരാധകരെ വല്ലാതെ നിരാശരാക്കിയിരുന്നു. പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ സൂരജ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സൂരജിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മീശയും താടിയും കളഞ്ഞ് ചുളളനായിട്ടാണ് താരം പുതിയ ഫോട്ടോകളിലുളളത്. കട്ടത്താടിയിലുളള സൂരജിനെ കണ്ടിരുന്ന ആരാധകർ പുതിയ രൂപത്തിലുളള സൂരജിനെ കണ്ട് അതിശയിക്കുകയാണ്.

”നാളെ എന്ന പ്രതീക്ഷയാണ് എന്റെ ജീവിതം.. ഒരു കലാകാരൻ എന്ന നിലയിൽ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത് രൂപം കൂടിയാണ്, എത്ര കഥാപാത്രങ്ങൾ എന്റെ മുഖത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ചെറുതായും വലുതായും പരീക്ഷിക്കുന്നു. എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു. അത് ആദ്യം അംഗീകരിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ വേണം. പലരും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് കണ്ട് മാത്രം പരിചയമുള്ള എനിക്ക് ഇപ്പോൾ ആഗ്രഹിക്കാനെ കഴിയൂ പക്ഷേ…” ഇതായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സൂരജ് കുറിച്ചത്.

പുതിയ പ്രൊജക്ടിന് വേണ്ടിയാണോ ഈ മേക്കോവര്‍ എന്നാണ് ആരാധകർ ചോദിക്കുന്നത്. പുതിയ ലുക്ക് കൊള്ളാമെന്നും 10 വയസ് കുറഞ്ഞതായി തോന്നുന്നുവെന്നുമുളള കമന്റുകളുമുണ്ട്.

Read More: ‘പരം സുന്ദരി’ ഡാൻസുമായി മൗനരാഗത്തിലെ കല്യാണിയും കിരണും; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actor sooraj sun new look photos

Next Story
‘പരം സുന്ദരി’ ഡാൻസുമായി മൗനരാഗത്തിലെ കല്യാണിയും കിരണും; വീഡിയോMounaragam, Aishwarya Ramsai- Naleef Gea dance video, Kalyani Kiran Mounaragam, Aishwarya Ramsai photos, Naleef Gea photos, മൗനരാഗം, ഐശ്വര്യ റംസായി, നലീഫ് ജിയ, മൗനരാഗം കല്യാണി കിരൺ
The moderation of comments is automated and not cleared manually by malayalam.indianexpress.com