Latest News

ഒരു രൂപ പോലും സമ്പാദ്യമായില്ല, ബാങ്ക് അക്കൗണ്ട് എടുത്തത് വാർധക്യ പെൻഷനു വേണ്ടി; അച്ഛനെക്കുറിച്ച് സൂരജ്

അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൂരജ് അച്ഛനെ പറ്റി കുറിച്ചത്

‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലൂടെയാണ് സൂരജിനെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഇടയ്ക്കുവച്ച് സൂരജ് പരമ്പരയിൽനിന്നും പിന്മാറിയെങ്കിലും ഇപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് സൂരജ്. പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ സൂരജ് ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, സൂരജ് അച്ഛനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൂരജ് അച്ഛനെ പറ്റി കുറിച്ചത്.

“കുറച്ചു നേരം അച്ഛൻ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോൾ അവർക്ക് പറയാനുള്ളത് കേട്ടപ്പോൾ. എനിക്ക് പറയാനുള്ളത് അവർക്ക് കേൾക്കാനുള്ള താല്പര്യം കണ്ടപ്പോൾ മനസ്സിൽ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി… എനിക്ക് വരാറുള്ള മെയിലുകളിൽ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കിൽ അത് ഇല്ലാത്തതിനെ പേരിൽ മാതാപിതാക്കൾക്ക് തടവ് ശിക്ഷ വിധിക്കുന്ന മക്കളുടെ കഥകൾ കാണാറുണ്ട്… ഞാൻ ഓർക്കുകയാണ്..”

“എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്..ഒഴിവുദിവസങ്ങളിൽ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക് അപ്പോൾ എന്റെ അച്ഛൻ കിടക്കുന്ന റൂമിലെത്തി ഞാൻ ഒന്നു കയറി അച്ഛന്റെ ജീവിതത്തിൽ അച്ഛന്റെ എല്ലാ സമ്പാദ്യവും ഒരു തോൾസഞ്ചിയിൽ ആയിരുന്നു… അതിൽ കണ്ട കാര്യങ്ങൾ എന്താണെന്ന് ഞാൻ വിശദീകരിക്കാം.”

“ഒരു പഴയ ഡയറി, പകുതി മഷി തീർന്ന പേന, കുറേ ചില്ലറ പൈസകൾ, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലക്ക് പോയ മാലകൾ, കർപ്പൂരം, പിന്നെ ഒരു പേഴ്സ് ഒരു 30 രൂപ പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാർഡ്, ലൈസൻസ്, ഫോൺ നമ്പറുകൾ എഴുതിയ ഒരു പോക്കറ്റ് ഡയറി.. ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്റെ തന്നെ, എനിക്ക് അതൊക്കെ കണ്ടപ്പോൾ ആദ്യം എനിക്ക് ചിരി വന്നു കാരണം റൂം വൃത്തിയാക്കാൻ കേറിയപ്പോൾ എന്നോട് അച്ഛൻ പറഞ്ഞ കാര്യം ഉണ്ടായിരുന്നു എന്റെ സാധനങ്ങളും എടുത്ത് കളയരുത്..”

“ഓർത്തപ്പോ വല്ലാതെ പാവം തോന്നി ഒരുപാട് സ്നേഹം തോന്നി ഒരുപാട് ബഹുമാനം തോന്നി കണ്ട കാലം മുതൽ സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല.. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടി.. എവിടെയും ഒരു രൂപ പോലും കടം ഇല്ല കടം ഉണ്ടെങ്കിൽ തന്നെ 30 രൂപ 20 രൂപ മാത്രം.. കുട്ടിക്കാലത്ത് ഒരു ഷർട്ട് അല്ലെങ്കിൽ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങിത്തരാൻ സാധിച്ചില്ല പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായിൽ വെച്ച്തന്നു ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്.. ഇതൊക്കെ പറയാനുള്ള കാരണം.”

“സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്നേഹിക്കാനുള്ള കാരണങ്ങൾ. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം അവർ വളർത്തി വലുതാക്കിയ മക്കൾ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാൻ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരിൽ കൊട്ടാരം തീർത്തിട്ട് കാര്യമില്ല…” സൂരജ് കുറിച്ചു.

സൂരജിന്റെ കുറിപ്പിന് നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്.

Also Read:ഇഷ്ടമുള്ളതെല്ലാം കഴിച്ച് 15 ദിവസം കൊണ്ട് കുറച്ചത് 5 കിലോ; അനു ജോസഫ് പറയുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actor sooraj sun about his father instagram post

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com