സീരിയൽ താരം റെയ്ജൻ രാജൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശിൽപ ജയരാജ് ആണ് വധു. വിവാഹിതനാകുന്ന വിവരം കഴിഞ്ഞ ദിവസം റെയ്ജൻ യുട്യൂബിലൂടെ അറിയിച്ചിരുന്നെങ്കിലും വധുവിന്റെ പേരോ വിവാഹതീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. തൃശൂരിലെ സബ് റജിസ്ട്രാർ ഓഫീസിൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഏറെനാളായി റെയ്ജന്റെ സുഹൃത്താണ് ശിൽപ്പ.
മോഡലിംഗിൽ നിന്നുമാണ് റെയ്ജൻ അഭിനയരംഗത്ത് എത്തുന്നത്. മകൾ ആയിരുന്നു ആദ്യസീരിയൽ. മഴവിൽ മനോരമയിലെ ആത്മസഖി എന്ന സീരിയലാണ് റെയ്ജനെ ഏറെ ജനപ്രിയനാക്കിയത്. ആത്മസഖിയിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് ഏറെ ആരാധകരെ സമ്മാനിച്ച കഥാപാത്രമാണ്. നടൻ പൃഥ്വിരാജുമായി രൂപസാദൃശ്യമുള്ള റെയ്ജൻ വളരെ പെട്ടെന്ന് തന്നെ മിനിസ്ക്രീനിലെ മിന്നും താരമായി മാറി.