scorecardresearch

സീരിയൽ നടൻ രാഹുൽ രവി ഒളിവിൽ, ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന രാഹുലിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി, നവംബർ മൂന്നിന് ജാമ്യാപേക്ഷ റദ്ദാക്കിയിരുന്നു

ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന രാഹുലിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി, നവംബർ മൂന്നിന് ജാമ്യാപേക്ഷ റദ്ദാക്കിയിരുന്നു

author-image
Television Desk
New Update
Rahul Ravi

(ചിത്രം: രാഹുൽ രവി/ഇൻസ്റ്റാഗ്രാം)

ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ചലച്ചിത്ര-സീരിയൽ നടൻ രാഹുൽ രവിക്കെതിരെ കേസ്. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ചെന്നൈ പൊലിസ് ലുക്ക്ഔട്ട് നോട്ടീസ്  പുറപ്പെടുവിച്ചു. രാഹുൽ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. അടുത്തിടെ രാഹുലിനെ മറ്റൊരു സ്ത്രീയുമായി അപ്പാർട്ട്മെന്റിൽ നിന്ന് ഭാര്യ ലക്ഷ്മി കണ്ടിരുന്നതായും പൊലിസ് അറിയിച്ചു.

Advertisment

ഈ വർഷം ഏപ്രിൽ 26ന്, തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയപ്പോഴാണ് രാഹുലിനൊപ്പം മറ്റൊരു സ്ത്രീയെ, ലക്ഷ്മിയും കൂടെയുണ്ടായിരുന്ന പൊലീസും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങളും കണ്ടെത്തിയതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

2020ൽ ആണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ ഇരുവരും പിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.  

ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന രാഹുലിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി, നവംബർ മൂന്നിന് രാഹുലിന്റെ ജാമ്യാപേക്ഷ റദ്ദാക്കി കേസിൽ വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. ഇതോടെയാണ് രാഹുൽ ഒളിവിൽ പോയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റുകളിൽ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അടുത്തിടെ മൊത്തമായി നീക്കിയിരുന്നു. ഇതാണ് ഇരുവരും പിരിയുന്നു എന്ന തരത്തിൽ വാർത്ത പ്രചരിക്കാൻ ഇടയാക്കിയത്.

Advertisment

2017ൽ സംപ്രേക്ഷണം ആരംഭിച്ച നന്ദിനി എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് രാഹുൽ രവി ശ്രദ്ധ നേടുന്നത്. തുടർന്ന് ജോമോന്റെ സുവിശേഷം, ഒരു ഇന്ത്യൽ പ്രണയകഥ തുടങ്ങിയ വിജയ ചിത്രങ്ങളിലും രാഹുൽ ശ്രദ്ധിക്കപ്പെട്ടു. തമിഴിലും മലയാളത്തിലുമായി വിവിധ പരമ്പരകളിലും സിനിമകളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്. 

Domestic Violence Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: