scorecardresearch

ചില ഉത്തരങ്ങൾ പറയാൻ പ്രയാസമാണ്; വരദയ്‌ക്കൊപ്പമുള്ള ചിത്രവുമായി ജിഷിൻ

ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകളോട് ഇതാദ്യമായാണ് ജിഷിൻ പ്രതികരിക്കുന്നത്

ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകളോട് ഇതാദ്യമായാണ് ജിഷിൻ പ്രതികരിക്കുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Varada, Jishin, Malayalam Serial

Jishin Mohan/ Instagram

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് വരദയും ജിഷിനും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2014 ലാണ് വരദയും ജിഷിനും വിവാഹിതരായത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന സീരിയലിൽ വരദ നായികയായി അഭിനയിക്കുമ്പോൾ അതിൽ തന്നെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ജിഷിനുമായി പ്രണയത്തിലാവുകയായിരുന്നു. ഇവർക്ക് ജിയാൻ എന്ന ഒരു മകനുമുണ്ട്.

Advertisment

ടെലിവിഷൻ ഷോകളിലും മറ്റും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ഇവർ അകലുന്നതായി പ്രേക്ഷകർക്ക് തോന്നി. ഒന്നിച്ച് ഇരുവരെയും കാണിന്നുല്ലെന്നതിൽ തുടങ്ങി ഫൊട്ടൊകളും വീഡിയോകളുമൊന്നും എവിടെയും പ്രത്യക്ഷപ്പെടുന്നില്ലെന്നതിൽ വരെ എത്തി നിന്നു കാരണങ്ങൾ. ഇരുവരും വേർപിരിഞ്ഞു എന്ന പല വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ താരങ്ങൾ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വരദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ജിഷിൻ.

വരദയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ എന്താണ് പങ്കുവയ്ക്കാത്തതെന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാൽ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രയാസമാണെന്നും ജിഷിൻ കുറിക്കുന്നു. "കുറേപ്പേർ ചോദിക്കാറുണ്ട് ,എന്താ വരദയുടെ കൂടെ ഉള്ള ഫോട്ടോ ഇടാത്തത് എന്ന്. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്. ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും . ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം. അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലര് ചോദിക്കാറില്ലേ .. സുഖം തന്നെയല്ലേ എന്ന് ?അല്ലെന്നു പറയണമെന്നുണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും ; അതെ,സുഖമാണ്.ചില ചോദ്യങ്ങൾ അങ്ങനെയാണ്. ചില ഉത്തരങ്ങളും."

Advertisment

സീരീയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ മീറ്റിങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. നാളുകൾക്ക് ശേഷം ഇരുവരെയും ഒന്നിച്ചു കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകരും.

2006 ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ 'സുൽത്താൻ' എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. സീരീയലുകളിലൂടെയാണ് ജിഷിനു ശ്രദ്ധിക്കപ്പെടുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'കന്യാദാന'ത്തിലാണ് ജിഷിനിപ്പോൾ അഭിനയിക്കുന്നത്.

Serial Artist Family

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: