scorecardresearch
Latest News

അനൂപിന്റെ ‘കുഞ്ഞി’ക്ക് ആശംസ അറിയിക്കാൻ നേരിട്ടെത്തി ആര്യയും മണിക്കുട്ടനും ജിപിയും; ചിത്രങ്ങൾ

വിവാഹ ചിത്രങ്ങൾ അനൂപ് തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്

anoop krishnan, actor, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ അനൂപ് കൃഷ്ണന്റെ സഹോദരി അഖില വിവാഹിതയായി. സഹോദരിയെ ‘കുഞ്ഞി’ എന്നാണ് അനൂപ് വിളിക്കുന്നത്. കുഞ്ഞിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആര്യ, മണിക്കുട്ടൻ, ഗോവിന്ദ് പത്മസൂര്യ അടക്കമുളളവർ എത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ അനൂപ് തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ബിഗ്ബോസ് വീടിനുള്ളിൽ അടുത്ത സുഹൃത്തുക്കളായിരുന്ന അനൂപും മണിക്കുട്ടനും പുറത്തും വലിയ കൂട്ടുകാരനാണ്. ”ബിഗ്‌ബോസ് ഹൗസിൽ വച്ചു പ്രിയപ്പെട്ട എന്റെ സുഹൃത്ത്‌ അനൂപ് പറഞ്ഞിരുന്നു അവന്റെ ഏറ്റവും വലിയ സ്വപ്നം അനിയത്തിയുടെ വിവാഹമാണ് എന്നത്. അവന്റെ സ്വപ്നം യാഥാർഥ്യമായി, അതിനു ഞാനും സാക്ഷിയായി.എന്റെ സ്വന്തം അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുത്തത് പോലെ എനിക്കും അനുഭവപ്പെട്ടു. അനിയത്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആശംസകളും,” മണിക്കുട്ടൻ കുറിച്ചു. കുഞ്ഞിയുടെ വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങിലും പങ്കെടുക്കാൻ മണിക്കുട്ടൻ എത്തിയിരുന്നു.

സീതകല്യാണം എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു.

ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ്. ഫിസിക്കൽ ടാസ്കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാ‍ർഥികളിൽ ഒരാൾ അനൂപായിരുന്നു.

Read More: ഐശ്വര്യയ്‌ക്കൊപ്പമുളള റൊമാന്റിക് ചിത്രങ്ങൾ പങ്കു വച്ച് അനൂപ് കൃഷ്ണൻ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial actor anoop krishnan sister marriage photos