തിരുവനന്തപുരം: സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസോസിയേഷനായ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം സിനിമാ സീരിയൽ താരം സീമ ജി നായർക്ക്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിച്ചു. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ജീവകാരുണ്യമേഖലയിൽ സീമയുടെ പ്രവർത്തനങ്ങൾ മാനിച്ചാണ് ഈ അവാർഡ്. “നടി ശരണ്യയുടെ ജീവൻ രക്ഷിക്കാൻ സീമ ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയിൽ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാർഡ് സമ്മാനിക്കപ്പെടുക. ഇത് ആകസ്മികമാണ്,” ‘കല’യുടെ രക്ഷാധികാരികളായ സുനിൽ ജോസഫ് കുഴാംപാല, ഇ എം രാധ, ലാലു ജോസഫ് എന്നിവർ പത്രക്കുറിപ്പിൽ പറയുന്നു.
സിനിമാസീരിയിൽ രംഗത്തെ മികവിനു പുറമെ ആയിരത്തിലധികം നാടകങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച കലാകാരിയാണ് സീമ.
Read more: ഇനിയൊരു ജന്മം ശരണ്യ മോൾക്കുണ്ടായിരുന്നുവെങ്കിൽ; വേദനയോടെ സീമ ജി നായർ