സ്നേഹസീമയിൽ ഇനി ശരണ്യയില്ല; വേദനയോടെ സീമ ജി നായർ

“പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം,” പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ സീമ ജി നായർ

Actress Saranya, Saranya Sasi, Saranya, Actress Saranya Sasi, Tumor, Cancer, ശരണ്യ, ശരണ്യ ശശി, Saranya Sasi Passes Away, ശരണ്യ അന്തരിച്ചു, ശരണ്യ ശശി അന്തരിച്ചു, ശരണ്യക്ക് വിട

വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിൽ നടി ശരണ്യയ്ക്ക് ഒപ്പം നിഴലായി, തണലായി നിന്ന വ്യക്തിയാണ് നടി സീമ ജി നായർ. പ്രതിസന്ധികൾക്കു മുന്നിൽ പകച്ചുനിന്ന ശരണ്യയ്ക്കും കുടുംബത്തിനും സഹായഹസ്തമായി എന്നും സീമ കൂടെയുണ്ടായിരുന്നു. സഹപ്രവർത്തക, കൂട്ടുകാരി എന്നതിലെല്ലാം അപ്പുറം ശരണ്യയ്ക്ക് സഹോദരിയെ പോലെ ഒരു സാന്നിധ്യമായിരുന്നു സീമ.

ഇപ്പോഴിതാ, വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയാവുമ്പോൾ വേദനയോടെ പ്രിയപ്പെട്ടവൾക്ക് വിട നൽകുകയാണ് സീമ. “പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി,” സീമ കുറിക്കുന്നു.

Read more: ‘അവൾ പോയി, വേദനകളില്ലാത്ത ലോകത്തേക്ക്’; കണ്ണീരോടെ സഹപ്രവർത്തകർ

സീമയുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നാണ് ശരണ്യയ്ക്കും കുടുംബത്തിനും തിരുവനന്തപുരത്ത് വീടൊരുക്കിയത്. കഴിഞ്ഞ വർഷമാണ് ശരണ്യയും കുടുംബവും വാടക വീട് വിട്ട് പുതിയ വീട്ടിലേക്ക് താമസം മാറിയത്. തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ പണിത പുതിയ വീടിന് സ്നേഹസീമ എന്നായിരുന്നു ശരണ്യ പേരു നൽകിയത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ശരണ്യ ശശി മരണത്തിന് കീഴടങ്ങിയത്. പത്തുവർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനിടെ കോവിഡ് കൂടിയെത്തിയതോടെയാണ് ശരണ്യയുടെ ആരോഗ്യം മോശമായതും മരണത്തിന് കീഴടങ്ങുന്നതും.

വർഷങ്ങളായി കാൻസറിന് ചികിത്സയിൽ തുടരുകയായിരുന്നു ശരണ്യ. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് ഈ വർഷം മേയിൽ ശരണ്യക്ക് വീണ്ടും ട്യൂമർ ബാധിച്ചിരുന്നു. ട്യൂമറിനൊപ്പം കോവിഡ് ബാധയുണ്ടായതും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില വഷളായതോടെ അവരെ വെന്റിലേറ്റർ സഹായമുള്ള ഐസിയുവിലേക്കും മാറ്റിയിരുന്നു. ജൂൺ 10ന് ശരണ്യ കോവിഡ് നെഗറ്റീവ് ആയി ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അന്ന് രാത്രി തന്നെ വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Seema g nair on saranya sasis demise

Next Story
‘അവൾ പോയി, വേദനകളില്ലാത്ത ലോകത്തേക്ക്’; ശരണ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മഞ്ജു വാര്യരുംActress Saranya, Saranya Sasi, Saranya, Actress Saranya Sasi, Tumor, Cancer, ശരണ്യ, ശരണ്യ ശശി, Saranya Sasi Passes Away, ശരണ്യ അന്തരിച്ചു, ശരണ്യ ശശി അന്തരിച്ചു, ശരണ്യക്ക് വിട, saranya dead
The moderation of comments is automated and not cleared manually by malayalam.indianexpress.com