Latest News

സത്യ എന്ന പെൺകുട്ടി താരം മെർഷീന വിവാഹിതയാവുന്നോ? വൈറലായി ചിത്രങ്ങൾ

ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കൂടി പങ്കുവച്ചതോടെ താരം വിവാഹത്തിനു വേണ്ടിയുളള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്

mersheena neenu, serial actress, ie malayalam

സത്യ എന്ന പെൺകുട്ടി പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് മെർഷീന നീനു. സത്യ എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെയാണ് നടി നേടിയെടുത്തത്. മെർഷീനയുടെ പുതിയ ചിത്രങ്ങൾ ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.

ചിയേർസ് റ്റു ന്യൂ ലൈഫ് എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് മെർഷീന തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനുപിന്നാലെ മെഹന്ദി ചിത്രങ്ങൾ പങ്കുവച്ചു. തുടർന്ന് ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കൂടി പങ്കുവച്ചതോടെ താരം വിവാഹത്തിനു വേണ്ടിയുളള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. വിവാഹം ആയോയെന്ന് ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ വിവാഹ ജീവിതത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്.

പക്ഷേ, ആരാധക ചോദ്യങ്ങളോട് മെർഷീന ഇതുവരെ പ്രതികരിച്ചിട്ടില്ല. ശരിക്കും താരം വിവാഹിതയാവുന്നുണ്ടോ അതോ ഫൊട്ടോഷൂട്ടിനു വേണ്ടി എടുത്ത ചിത്രങ്ങളാണോയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. ഏറെ നാളുകൾക്കു മുൻപ് എന്താണ് ചേച്ചിയുടെ വിവാഹ സങ്കൽപ്പങ്ങൾ എന്ന ആരാധകരുടെ ചോദ്യത്തിന് വിവാഹം കഴിക്കാൻ ഉദ്ദേശ്യം ഇല്ലെന്നും അതുകൊണ്ട് അതേ കുറിച്ച് ഒരു സങ്കൽപ്പവും ഇല്ലെന്നുമാണ് താരം മറുപടി കൊടുത്തത്.

Read More: ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന നായകന് ഭാര്യയൊരുക്കിയ സർപ്രൈസ് ഗിഫ്റ്റ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sathya enna penkutty fame mersheena neenu photos541749

Next Story
‘ചൈനീസ് ബേബി’, ക്യൂട്ട് വീഡിയോയുമായി വൃദ്ധിക്കുട്ടിVridhi Vishal, Vridhi Vishal Saras, Vridhi Vishal viral video, Vridhi Vishal udan panam, Vridhi Vishal mazhavil manorama, Vridhi Vishal tiktok videos, Vridhi Vishal photos, Vridhi Vishal Dance, Vridhi Vishal Manjil Virinja Poovu, വൃദ്ധി വിശാൽ ഡാൻസ്, ബേബി വൃദ്ധി ഡാൻസ് വൈറൽ, വൃദ്ധി വിശാൽ ഡാൻസ് വീഡിയോ, indian express malayalam, IE malayala
The moderation of comments is automated and not cleared manually by malayalam.indianexpress.com