/indian-express-malayalam/media/media_files/uploads/2023/10/aswin-vijayan-wife-Saraswathi-Valaikaapu-photos.jpg)
അശ്വിനും സരസ്വതിയും
സരിഗമപ താരം അശ്വിൻ വിജയനും ഭാര്യ സരസ്വതിയും തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ്. സരസ്വതിയുടെ വളകാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അശ്വിൻ ഇപ്പോൾ.
2021 ഏപ്രിലിൽ ആയിരുന്നു അശ്വിനും സരസ്വതിയും തമ്മിലുള്ള വിവാഹം. ഡാൻസറും പാട്ടുകാരിയുമാണ് സരസ്വതി. പ്രണയ വിവാഹമല്ല തന്റേതെന്നും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും അശ്വിൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’. ലിബിൻ സഖറിയ, അക്ബർ ഖാൻ, അശ്വിന്‍ വിജയന്‍ എന്നിങ്ങനെ ഒരുപിടി യുവപ്രതിഭകളെ ഈ റിയാലിറ്റി ഷോ മലയാളക്കരയ്ക്ക് സമ്മാനിച്ചു. ഷോ അവസാനിച്ചെങ്കിലും ഈ പ്രതിഭകൾക്കെല്ലാം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുമുണ്ട്.
ഇന്‍ഫോസിസില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് പാലക്കാട് സ്വദേശിയായ അശ്വിൻ സരിഗമപ ഷോയിലെത്തിയത്. തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ് അശ്വിൻ. ടെക്കി ഗായകൻ എന്നാണ് അശ്വിന് ആരാധകർ നൽകിയ പേര്. അഞ്ചാം വയസ്സുമുതൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ തനിക്ക് സരിഗമപ വലിയൊരു വഴിത്തിരിവായിരുന്നുവെന്ന് അശ്വിൻ പറഞ്ഞിരുന്നു. അശ്വിൻ വിജയൻ കളക്ടീവ് എന്ന പേരിൽ ഒരു ബാൻഡും അശ്വിനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us