മലയാളികളുടെ സ്വീകരണമുറികളിൽ ശ്രീ കൃഷ്ണനായെത്തിയ താരമാണ് ശരത് ദാസ്. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ്ങിലും മികവ് തെളിയിച്ച ശരത് രണ്ടു തവണ സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ശരത് പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഭാര്യ മഞ്ജുവിനൊപ്പമുള്ള ചിത്രമാണ് ശരത് ഷെയർ ചെയ്തിട്ടുള്ളത്.
വിവാഹവാർഷികാശംസകൾ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ് വൈറലാവുന്നത്. “എപ്പോഴും കൂടെ ഉണ്ടാവണേ …. എൻ്റെ ശക്തിയായി…..”എന്നാണ് ചിത്രത്തിനൊപ്പം ശരത് കുറിച്ചത്. അനവധി ആരാധകരും ആശംസകളറിയിച്ചിട്ടുണ്ട്.
1994 ൽ പുറത്തിറങ്ങിയ ‘സ്വം’ എന്ന ചിത്രത്തിലൂടെ ശരത് അഭിനയലോകത്തെത്തുന്നത്. ‘എന്നു സ്വന്തം ജാനകികുട്ടി’, ‘മധുരനൊമ്പരകാറ്റ്’, ‘ഇന്ദ്രിയം’, ‘ദേവദൂതൻ’, ‘നാട്ടുരാജാവ്’, ‘പത്രം’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേമായ വേഷങ്ങൾ ചെയ്തു. സിനിമയേക്കാളും സീരിയലുകളിലൂടെയാണ് ശരത് സുപരിചിതനായത്. ദൂരദർശനിലെ ‘മനസ്സ്’ എന്ന സീരിയലിൽ തുടങ്ങിയ കരിയർ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘ദയ’യിലാണ് എത്തി നിൽക്കുന്നത്.