മോൾടെ കണ്ണൊന്നു തുറപ്പിക്കോ, സാറൊന്നു വിളിക്കോ; ഗണേശ് കുമാറിനോട് ശരണ്യയുടെ അമ്മ, വീഡിയോ

മകളുടെ വേർപാട് വിശ്വസിക്കാനാവാതെ ശരണ്യയുടെ അമ്മ

Actress Saranya, Saranya Sasi, Saranya, Actress Saranya Sasi, Tumor, Cancer, ശരണ്യ, ശരണ്യ ശശി, Saranya Sasi Passes Away, ശരണ്യ അന്തരിച്ചു, ശരണ്യ ശശി അന്തരിച്ചു, ശരണ്യക്ക് വിട

നടി ശരണ്യ ശശിയുടെ വിയോഗത്തിന്റെ വേദനയിലാണ് സഹപ്രവർത്തകരും പ്രേക്ഷകരും. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയ നടനും എം എൽ എയുമായ കെ ബി ഗണേശ് കുമാറിനോട് അമ്മ പ്രതികരിക്കുന്ന വീഡിയോ ആണ് കാഴ്ചക്കാരുടെ കണ്ണു നനയിക്കുന്നത്.

“മോൾടെ കണ്ണു തുറപ്പിക്ക്, സാറൊന്നു വിളിക്കോ, വേറെ ആരും വിളിക്കുന്നില്ല,” മകളുടെ വേർപാട് വിശ്വസിക്കാനാവാതെ ശരണ്യയുടെ അമ്മ പറയുന്നു. മകളുടെ മൃതദേഹത്തിനു മുന്നിൽ പൊട്ടിക്കരയുന്ന ശരണ്യയുടെ അമ്മ ഒരു നൊമ്പരക്കാഴ്ചയാവുകയാണ്.

ശരണ്യയുടെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് നടി സീമ ജി നായരും ശരണ്യയുടെ വീട്ടിലുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ശരണ്യ ശശി മരണത്തിന് കീഴടങ്ങിയത്. പത്തുവർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനിടെ കോവിഡ് കൂടിയെത്തിയതോടെയാണ് ശരണ്യയുടെ ആരോഗ്യം മോശമായതും മരണത്തിന് കീഴടങ്ങുന്നതും.

വർഷങ്ങളായി കാൻസറിന് ചികിത്സയിൽ തുടരുകയായിരുന്നു ശരണ്യ. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് ഈ വർഷം മേയിൽ ശരണ്യക്ക് വീണ്ടും ട്യൂമർ ബാധിച്ചിരുന്നു. ട്യൂമറിനൊപ്പം കോവിഡ് ബാധയുണ്ടായതും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില വഷളായതോടെ അവരെ വെന്റിലേറ്റർ സഹായമുള്ള ഐസിയുവിലേക്കും മാറ്റിയിരുന്നു. ജൂൺ 10ന് ശരണ്യ കോവിഡ് നെഗറ്റീവ് ആയി ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അന്ന് രാത്രി തന്നെ വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read more: സ്നേഹസീമയിൽ ഇനി ശരണ്യയില്ല; വേദനയോടെ സീമ ജി നായർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Saranya sasi s mother emotional video

Next Story
ശരീര ഭാരം കുറച്ച് സുന്ദരിയായി മഞ്ജു പിളള; മേക്കോവർ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർmanju pillai, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com