സാന്ത്വനം എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മഞ്ജുഷ മാർട്ടിൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മഞ്ജുഷ പ്രശസ്തി നേടിയിട്ടുണ്ട്. സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ മുറപ്പെണ്ണായ അച്ചുവായാണ് മഞ്ജുഷ സീരിയലിൽ അഭിനയിക്കുന്നത്.
അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയായ മഞ്ജുഷ ഇപ്പോഴിതാ എൽഎൽബി ബിരുദം നേടിയിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജുഷ.
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയിറങ്ങുന്നതും ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. ‘ഒടുവിൽ മഞ്ജുഷ മാർട്ടിൻ അഡ്വക്കേറ്റ് മഞ്ജുഷ കെഎം ആയി തീർന്നിരിക്കുന്നു, ഡ്രീം ഡേ’ എന്നാണ് മഞ്ജുഷ കുറിക്കുന്നത്.
ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയുമൊക്കെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് മഞ്ജുഷ. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് ഈ പെൺകുട്ടി.