scorecardresearch

‘ എന്റെ സൂപ്പര്‍ സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍’, സാന്ത്വനം സീരിയലിലെ കണ്ണന്‍ പങ്കുവച്ച വീഡിയോ

സജിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അച്ചു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്

‘ എന്റെ സൂപ്പര്‍ സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍’, സാന്ത്വനം സീരിയലിലെ കണ്ണന്‍ പങ്കുവച്ച വീഡിയോ

ടെലിവിഷന്‍ സീരിയലുകളില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. സീരിയലില്‍ ജ്യേഷ്ഠാനുജന്മാരായി അഭിനയിക്കുന്നവര്‍ക്ക് വളരെ പെട്ടെന്നു തന്നെ പ്രേക്ഷക പ്രീതി നേടാനും കഴിഞ്ഞു. സാന്ത്വനത്തിലെ കണ്ണന്‍, ശിവന്‍ എന്നീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന അച്ചു, സജിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സജിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അച്ചു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ നമുക്കൊരു പടമൊക്കെ എടുക്കണ്ടേ അളിയാ’ എന്ന് അടിക്കുറിപ്പാണ് അച്ചു വീഡിയോയ്ക്കു നല്‍കിയിട്ടുളളത്. ചേട്ടനും അനുജനും തമ്മിലുളള ബന്ധം ക്യൂട്ടായിരിക്കുന്നു എന്ന തരത്തിലുളള ആരാധക കമന്റുകള്‍ വീഡിയോയ്ക്കു താഴെയുണ്ട്. സീരിയലില്‍ സജിന്റെ ഭാര്യയായി വേഷമിടുന്ന ഗോപികയും സജിനു ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ചിപ്പി, രാജീവ്, രക്ഷ, ഗിരീഷ് എന്നിവരാണ് സീരിയലിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Santhwanam serial actor shares video with co actor

Best of Express