/indian-express-malayalam/media/media_files/uploads/2021/05/kailas-nath.jpg)
സീരിയൽ നടൻ കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. 'സാന്ത്വനം' പരമ്പരയിലെ പിളളച്ചേട്ടൻ എന്ന കഥാപാത്രത്തിലൂടെ കൈലാസ് നാഥ് ഏറെ ശ്രദ്ധേയനാണ്. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സജിനാണ് കൈലാസ് നാഥിന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്.
അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസാണെന്നും ലിവർ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സജിൻ ഫെയ്സ്ബുക്കിൽ പറയുന്നു. എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണം. ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ കുടുംബമെന്നും സജിൻ പറഞ്ഞിട്ടുണ്ട്. സുമനസുകൾ സഹായിക്കണമെന്ന അഭ്യർത്ഥനയും സജിൻ നടത്തിയിട്ടുണ്ട്.
ബ്രാഹ്മിൺ സമുദായത്തിൽപെട്ടയാളാണ് അദ്ദേഹമെന്നും പുകവലിയോ മദ്യപാനമോ ഒന്നും അദ്ദേഹത്തിനില്ലായെന്നും സജിൻ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ദുശീലങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിനില്ലായെന്നും സജിൻ പറഞ്ഞു.
ഒരുപാട് പരമ്പരകളിൽ കൈലാസ് നാഥ് അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടിയിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സാന്ത്വനത്തിലെ പിളളച്ചേട്ടനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.