Latest News

സാന്ത്വനം അവസാനിച്ചിട്ടില്ല, സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി നടൻ ഗിരീഷ് നമ്പ്യാർ

സാന്ത്വനം ടീം എപ്പോൾ മടങ്ങിവരുമെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഗിരീഷ് ലൈവിൽ മറുപടി പറഞ്ഞത്

santhwanam serial, ie malayalam

‘സാന്ത്വനം’ പരമ്പര അവസാനിച്ചോ? കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകർ ചോദിക്കുന്ന ചോദ്യമിതാണ്. കുറച്ചു നാളത്തേക്ക് ‘സാന്ത്വനം’ സംപ്രേക്ഷണം ചെയ്യുന്നതല്ലെന്ന് ചാനലിന്റെ ഭാഗത്തു നിന്നു വന്ന അറിയിപ്പാണ് പ്രേക്ഷകരെ സംശയത്തിലാക്കിയത്. ഇപ്പോഴിതാ, ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ‘സാന്ത്വനം’ താരം ഗിരീഷ് നമ്പ്യാർ. ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഗിരീഷ് സാന്ത്വനത്തിൽ അവതരിപ്പിക്കുന്നത്.

Read More: സാന്ത്വനം അവസാനിച്ചോ? ആശങ്കയോടെ പ്രേക്ഷകർ

സാന്ത്വനം ടീം എപ്പോൾ മടങ്ങിവരുമെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഗിരീഷ് ലൈവിൽ മറുപടി പറഞ്ഞത്. ”കയ്യിലുളള എപ്പിസോഡുകൾ തീർന്നിരിക്കുകയാണ്. ലോക്ക്ഡൗൺ മാറി, ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് സർക്കാർ ഉത്തരവ് വന്നയുടൻ ഷൂട്ട് തുടങ്ങും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. ഉടൻ തന്നെ നിങ്ങളുടെ മുന്നിലെത്തും. അടുത്ത മാസം പകുതിയാകുമ്പോഴേക്കും നിങ്ങളുടെ മുന്നിലെത്താനാവുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കെല്ലാമുളളത്,” ഗിരീഷ് പറഞ്ഞു. സാന്ത്വനം ടീമിനെയും ഷൂട്ടിങ് ലൊക്കേഷനും താൻ മിസ് ചെയ്യുന്നുവെന്നും താരം പറഞ്ഞു.

ഏഷ്യാനെറ്റിലെ പരമ്പരകൾക്കിടയിൽ ഏറെ പ്രേക്ഷകരുള്ള ഒന്നാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത്, രാജീവ് എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിലെ താരങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. സജിൻ, രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് സീരിയലിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ടിആർപി റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനം. തമിഴിൽ വൻഹിറ്റായി സംപ്രേക്ഷണം തുടർന്നുകൊണ്ടിരിക്കുന്ന പാണ്ടിയൻ സോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ഇത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Santhwanam serial actor girish nambiar talking about serial

Next Story
കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി അല്ലിയാമ്പൽ സീരിയൽ താരങ്ങൾalliyambal serial, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com