/indian-express-malayalam/media/media_files/uploads/2023/10/Serial-Director-Aadithyan-.jpg)
ഹൃദയാഘാതത്തെ തുടർന്നായിരുന്നു 47കാരനായ ആദിത്യന്റെ അന്ത്യം
ഹിറ്റ് സീരിയലുകളുടെ സംവിധായകന്‍ ആദിത്യന്റെ വിയോഗം സമ്മാനിച്ച ഞെട്ടലിലാണ് സീരിയൽ ലോകം. 47കാരനായ ആദിത്യൻ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യനെ കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് രാത്രി രണ്ടുമണിയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ പേയാടിന് സമീപം ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു.
കുറച്ചു വർഷങ്ങളായി സംപ്രേക്ഷണം തുടർന്നുവരുന്ന ആദിത്യന്റെ ‘സാന്ത്വനം’ എന്ന സീരിയൽ റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു. വലിയൊരു ആരാധകവൃന്ദം തന്നെ ഈ പരമ്പരയ്ക്കുണ്ട്. ആദിത്യന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ് സിനിമാ- ടെലിവിഷൻ രംഗം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് തലസ്ഥാനത്തെ സിനിമാ, സീരിയല്‍ പ്രവര്‍ത്തകരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
ഇന്നലെ വരെ സെറ്റിൽ സജീവമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്റെ വിയോഗവാർത്ത കേട്ട ഞെട്ടലിൽ നിന്നും സാന്ത്വനം താരങ്ങളും മുക്തരായിട്ടില്ല. അവസാനമായി കാണാനെത്തിയ സാന്ത്വനം താരങ്ങൾ കരച്ചിലോടെയാണ് പ്രിയ സംവിധായകനു വിട നൽകുന്നത്.
കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻറെ ‘വാനമ്പാടി’, ‘ആകാശദൂത്’ അടക്കമുളള സീരിയലുകളും സൂപ്പർ ഹിറ്റായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.