scorecardresearch

Latest News

എനിക്ക് 25 വയസേയുള്ളൂ, 30 വയസുള്ള നടിയെ ചേച്ചിയെന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല: സാന്ത്വനം താരം അപ്സര

താൻ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ വിവാഹത്തിന് ശേഷവും ചീത്ത കേൾക്കാറുണ്ടെന്ന് അപ്സര വെളിപ്പെടുത്തി

apsara, serial actress, ie malayalam

സാന്ത്വനം സീരിയൽ താരം അപ്സര അടുത്തിടെയാണ് വിവാഹിതയായത്. സംവിധായകൻ ആൽബിയായിരുന്നു അപ്സരയെ ജീവിത സഖിയാക്കിയത്. അപ്സരയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു. അപ്സരയുടേത് രണ്ടാം വിവാഹമാണെന്നും ആദ്യബന്ധത്തിൽ ഒരു കുഞ്ഞുണ്ടെന്നുമായിരുന്നു വാർത്തകൾ. വ്യാജ വാർത്തകളെക്കുറിച്ചും താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും മനസ് തുറക്കുകയാണ് അപ്സര.

നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാഹ വിശേഷങ്ങളും താനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും അപ്സര സംസാരിച്ചത്. വിവാഹത്തിന് രണ്ടു വീട്ടിലും എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അപ്സര പറഞ്ഞു. കുറച്ച് സമയമെടുത്തു. ചേട്ടന്റെ ബന്ധു എന്റെ വീട്ടിൽ വന്നു സംസാരിച്ചു. പിന്നീട് ചേട്ടന്റെ വീട്ടിൽ പോയി സംസാരിച്ചു. അവരെ പറഞ്ഞ് മനസ്സിലാക്കി വിവാഹം കഴിക്കുകയായിരുന്നുവെന്ന് അപ്സര പറഞ്ഞു.

താൻ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ വിവാഹത്തിന് ശേഷവും ചീത്ത കേൾക്കാറുണ്ടെന്ന് അപ്സര വെളിപ്പെടുത്തി. ഒരുമിച്ച് പുറത്ത് പോകുമ്പോൾ ചീത്ത കേൾക്കാറുണ്ടെന്ന് അപ്സര പറഞ്ഞു. താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും അപ്സര സംസാരിച്ചു. സീരിയലിൽ എന്നെ കണ്ടാൽ നേരിൽ കാണുന്നതിനെക്കാൾ പ്രായം തോന്നിക്കും. എനിക്ക് 25 വയസാണ് പ്രായം. എന്റെ വയസ് പറഞ്ഞപ്പോൾ കുറെ ആളുകൾ ചോദിച്ചു. 25 വയസ് ആണോ എന്ന് അതിശയത്തോടെ ചോദിച്ചു. ഒരു ആർട്ടിസ്റ്റിൽനിന്നും സമാനമായൊരു അനുഭവം ഉണ്ടായതായി അപ്സര പറഞ്ഞു.

”എന്റെ ചേച്ചിയെക്കാളും പ്രായമുളള ഒരു നടിയെ ഞാൻ ചേച്ചി എന്ന് വിളിച്ചു. അവർക്ക് 30 വയസുണ്ടാവും. അതറിയാവുന്നതു കൊണ്ടാണ് അവരെ ചേച്ചി എന്ന് വിളിച്ചത്. എന്നാൽ അവരെ ചേച്ചി എന്ന് വിളിക്കരുതെന്ന് എന്നോട് പറഞ്ഞു. എനിക്ക് കുറച്ച് തടി തോന്നിക്കുമെന്നും അവരെ ചേച്ചി എന്ന് വിളിക്കുമ്പോൾ എന്തോ പോലെ തോന്നുമെന്നും പറഞ്ഞു. അത് എനിക്ക് അൽപം ഫീൽ ചെയ്തു,” അപ്സര പറഞ്ഞു.

Read More: ഞങ്ങൾക്കിപ്പോ പാൽ വേണം; സുദർശനയ്ക്കായ് സിന്ദാബാദ് വിളിച്ച് താര കല്യാൺ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Santhwanam actress apsara opens up about body shaming