scorecardresearch

ഇതിപ്പോ ശിവേട്ടൻ ചാക്കോച്ചന് വെല്ലുവിളിയാവുമല്ലോ; വൈറലായി സജിന്റെ ഡാൻസ് വീഡിയോ

പൊതുവെ കലിപ്പനായി കാണപ്പെടുന്ന ശിവേട്ടൻ ഇത്ര ചിൽ ആയിരുന്നോ എന്നാണ് സാന്ത്വനം ആരാധകർ ചോദിക്കുന്നത്

ഇതിപ്പോ ശിവേട്ടൻ ചാക്കോച്ചന് വെല്ലുവിളിയാവുമല്ലോ; വൈറലായി സജിന്റെ ഡാൻസ് വീഡിയോ

‘ദേവദൂതർ പാടി സ്‌നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ,’ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇത്രയേറെ വൈറലായ മറ്റൊരു ഗാനമില്ല. ഇൻസ്റ്റഗ്രാം റീലുകളിലും വീഡിയോകളിലുമെല്ലാം ചാക്കോച്ചന്റെ ഈ വൈറൽ ഡാൻസ് നിറഞ്ഞുനിൽക്കുകയാണ്. മഞ്ജുവാര്യർ, ദുൽഖർ, ധ്യാൻ​ ശ്രീനിവാസൻ, മഞ്ജരി തുടങ്ങി നിരവധി സെലബ്രിറ്റികൾ ഈ ഗാനത്തിനനുസരിച്ച് ചുവടുവച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സജിനും ദേവദൂതറിനു അനുസരിച്ച് ചുവടുവയ്ക്കുകയാണ്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടൻ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരമാണ് സജിൻ.

‘സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും’ ഷോയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സജിൻ. ഷര്‍ട്ടും ലുങ്കിയുമുടുത്ത് ചാക്കോച്ചന്റെ മാനറിസങ്ങളൊക്കെ ഡാൻസിൽ കൊണ്ടുവന്നാണ് സജിൻ ചുവടുവയ്ക്കുന്നത്.

പൊതുവെ കലിപ്പനായി കാണപ്പെടുന്ന ശിവേട്ടൻ ഇത്ര ചിൽ ആയിരുന്നോ എന്നാണ് സാന്ത്വനം ആരാധകർ ചോദിക്കുന്നത്. ‘ആരാധികമാർ: എന്റെ ശിവേട്ടൻ ഇങ്ങനെ അല്ല/ ഇത്‌ ഞങ്ങളുടെ ശിവേട്ടൻ തന്നെ ആണോ? എന്നിങ്ങനെ പോവുന്നു കമന്റുകൾ.

നടി ഷഫ്നയാണ് സജിന്റെ ഭാര്യ. മിശ്രവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ഷഫ്ന. ബാലതാരമായി സിനിമയിലെത്തിയ ഷഫ്നയുടെ കരിയറിന് പൂർണ പിന്തുണയുമായി സജിൻ കൂടെയുണ്ട്. ഷഫ്‌ന വഴിയാണ് സീരിയലിലേക്കുള്ള സജിന്റെ കടന്നുവരവ്. ഇന്ന് സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനാണ് സജിൻ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Santhwanam actor sajin s devadhoodhar dance video