Latest News

പദ്മനാഭന്റെ മണ്ണിൽ വിലാസമായി; സന്തോഷം പങ്കിട്ട് സാന്ത്വനം താരം

ഗിരീഷിന്റെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ നടി ചിപ്പി ഭർത്താവിനൊപ്പം എത്തിയിരുന്നു

girish nambiar, actress, ie malayalam

സാന്ത്വനം പരമ്പരയിലെ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ നിരവധി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ഗിരീഷ് നമ്പ്യാർ. മറ്റു നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിലെ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് കുറച്ച് ഇഷ്ടം കൂടുതലാണ്. തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗിരീഷ്.

തിരുവനന്തപുരത്ത് പണിത പുതിയ വീട്ടിലേക്ക് താമസം മാറിയതിനെക്കുറിച്ചാണ് താരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. പദ്മനാഭന്റെ മണ്ണിൽ പുതിയ മേൽവിലാസമായി. മാതാപിതാക്കളുടെയും ഈശ്വരന്റെയും അനുഗ്രഹത്തോടെ പുതിയ വീട്ടിലേക്ക് താമസം മാറിയെന്നാണ് ഗിരീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ഫൊട്ടോകളും താരം ഷെയർ ചെയ്തിട്ടുണ്ട്.

ഗിരീഷിന്റെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ നടി ചിപ്പി ഭർത്താവിനൊപ്പം എത്തിയിരുന്നു. സാന്ത്വനം സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പിയാണ്.

തലശേരി സ്വദേശിയാണ് ഗിരീഷ്. അഭിനയത്തോടുളള ഇഷ്ടം കൊണ്ടാണ് എൻജിനീയറങ് പ്രൊഫഷൻ ഉപേക്ഷിച്ചത്. നാടകങ്ങളിലൂടെയാണ് അഭിനയത്തിന്റെ തുടക്കം. ഭാഗ്യലക്ഷ്മി സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. ദത്തുപുത്രി പരമ്പരയിലെ കലക്ടറുടെ വേഷം ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങൾ തേടിയെത്തി.

Read More: പുതിയ ജീവിതം പുതിയ വീട്ടിൽ; യുവയ്ക്കും മൃദുലയ്ക്കും ഇരട്ടി മധുരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Santhwanam actor girish nambiar new house532467

Next Story
ജീവിത നൗക സീരിയൽ നായിക അഞ്ജന വിവാഹിതയാകുന്നുanjana, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com